നാസയെ കബളിപ്പിച്ച ഇരട്ടസഹോദരന്‍മാര്‍
പോലീസ് ഓഫീസറായ റിച്ചാര്‍ഡ് കെല്ലിക്ക് ഇരട്ടകളായ ആണ്‍മക്കളാണുള്ളത്.എന്നാല്‍ അമേരിക്കയില്‍ റിച്ചാര്‍ഡിനെ വ്യത്യസ്തനാക്കുന്നത് മറ്റൊരു വസ്തുതയാണ്. റിച്ചാര്‍ഡിന്റെ രണ്ട് ആണ്‍മക്കളും ബഹിരാകാശയാത്രികരാണ് എന്നുള്ളതാണത്. സ്‌കോട്ട് കെല്ലിയും, മാര്‍ക്ക് കെല്ലിയും അമേരിക്കന്‍ ബഹിരാകാശയാത്രികരാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കോട്ട് കെല്ലിയും മറ്റ് 5 പേരും നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ എത്തിയത്. ലോഞ്ചു കഴിഞ്ഞയുടനെ ബഹിരാകാശത്തേക്കുപോയ സ്‌കോട്ടിന്റെ, സഹോദരന്‍ മാര്‍ക്ക് കെല്ലി ഒരു തമാശ ഒപ്പിച്ചു.
സ്‌കോട്ടിനേയും മാര്‍ക്കിനേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ എല്ലാവര്‍ക്കും ഒരു മാര്‍ഗ്ഗമേയുള്ളു. ഇവര്‍ രണ്ടുപേരില്‍ മാര്‍ക്കിനാണ് മീശയുള്ളത്; സ്കോട്ട് എപ്പോഴും ക്ളീന്‍ ഷേവിലായിരിക്കും. മീശയില്ലാത്ത സ്‌കോട്ട് വെള്ളിയാഴ്ചത്തെ ലോഞ്ചിലൂടെ ബഹിരാകാശത്തെത്തി. മീശയുള്ള മാര്‍ക്ക് തിങ്കളാഴ്ച നടക്കുന്ന ലോഞ്ചിലൂടെയേ അന്താരാഷ്ട്ര സ്‌പെയ്‌സ് സ്റ്റേഷനില്‍എത്തുകയുള്ളൂ എന്നാണ് നാസ തീരുമാനിച്ചിരുന്നത്. രണ്ടുപേരും ഇതിനുമുന്‍പും ബഹിരാകാശയാത്രകള്‍ നടത്തിയിട്ടുള്ളവരാണ്.
എന്നാല്‍ വെള്ളിയാഴ്ച ലോഞ്ചുകഴിഞ്ഞ് മീശയില്ലാത്ത സ്‌കോട്ടിനേയും വഹിച്ച് റോക്കറ്റ് ഉയര്‍ന്നുകഴിഞ്ഞപ്പോള്‍, ഭൂമിയിലുണ്ടായിരുന്ന മീശയുള്ള മാര്‍ക്ക് തന്റെ മീശ ഷേവ് ചെയ്തു കളഞ്ഞിട്ട് നേരെ നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്റെ മുന്നിലെത്തി.
അല്പം മുന്‍പ് മുകളിലേക്കു കുതിച്ച റോക്കറ്റിലുണ്ടായിരുന്ന മീശയില്ലാത്ത സ്‌കോട്ട് തന്റെ മുന്‍പില്‍ എങ്ങനെയെത്തി, റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചോ എന്നു വിചാരിച്ച് ഹാര്‍ട്ട് അറ്റാക്കു വരുമെന്ന നിലയിലായി ചാള്‍സ് . ചാള്‍സിന്റെ അവസ്ഥ മനസ്സിലാക്കിയ മാര്‍ക്ക്, താന്‍ മാര്‍ക്ക് കെല്ലിയാണെന്നും ഒരു തമാശ ഒപ്പിക്കാന്‍ വേണ്ടി മീശ കളഞ്ഞ് സ്‌കോട്ടിനെപ്പോലെ ആയതാണെന്നും അറിയിച്ചതോടെയാണ് ചാള്‍സ് ബോള്‍ഡന് ശ്വാസം നേരെ വീണത്!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha