ചൈനയുടെ ലങ്ക തുറമുഖ നഗരപദ്ധതി ത്രിശങ്കുവില്‍
ശ്രീലങ്കയില്‍ ചൈന നടപ്പാക്കാനുദ്ദേശിക്കുന്ന കൊളംബോ തുറമുഖ നഗരപദ്ധതി ത്രിശങ്കുവില്‍. പദ്ധതിയുടെ പരിസ്ഥിതി അനുമതിരേഖ ഹാജരാക്കാന്‍ പുതിയ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഉപ വിദേശകാര്യമന്ത്രി അജിത് പെരേര വ്യക്തമാക്കി.
പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേന പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ പദ്ധതി നടപ്പാക്കുന്നതു നിര്‍ത്തിവയ്പിച്ചിരുന്നു. സിരിസേന ഈയിടെ ചൈന സന്ദര്‍ശിച്ചുവെങ്കിലും ഇക്കാര്യം ചര്‍ച്ചയ്ക്കു വന്നില്ല. 140 കോടി ഡോളറിന്റെ പദ്ധതിയാണിത്. സിരിസേനയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു പദ്ധതി പുനരാരംഭിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha