യെമനിലെ വ്യോമാക്രമണം: രാജ്യാന്തര നിയമപ്രകാരം കുറ്റകൃത്യമാണെന്ന് യുഎന്‍
യെമനിലെ വ്യോമാക്രമണം നിയമ വിരുദ്ധമാണെന്ന് യുഎന്‍ വ്യക്തമാക്കി. യെമനിലെ അഭയാര്‍ഥി ക്യാംപിലുണ്ടായ വ്യോമാക്രമണം രാജ്യാന്തര നിയമപ്രകാരം കുറ്റകൃത്യമാണെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയത്. ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ 40 പേരാണ് കൊല്ലപ്പെട്ടത്. 200 പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു.
വ്യോമാക്രമണം നടന്നിട്ടില്ലെന്നും ഹൂതികള്‍ നടത്തിയ ആക്രമണത്തിലാണ് അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതെന്നുമായിരുന്നു സൗദി ഇന്നലെ വ്യക്തമാക്കിയത്. യെമനിലെ സംഘര്‍ഷം രൂക്ഷമായതോടെ അഭയാര്‍ഥി ക്യാംപുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം വിമതര്‍ക്കെതിരെ യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയും രംഗത്തെത്തി.
ഇറാന്റെ പിടിയാളുകളാണ് ഹൂതികളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യെമന്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ വിമത പോരാളികളായ ഹൂതികള്‍ക്കെതിരെ അറബ് ദശരാഷ്ട്ര സഖ്യം ആക്രമണം തുടരുമെന്ന് സൗദി വിദേശകാര്യമന്ത്രി സൗദ് അല്‍ഫൈസല്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha