ബുഗ്‌തിയുടെ കൊലപാതകത്തില്‍ മുഷറഫിനെ അറസ്റ്റ് ചെയ്‌തു
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ വീണ്ടും അറസ്‌റ്റ് ചെയ്‌തു. ബലൂചിസ്ഥാനിലെ വിമത നേതാവായിരുന്ന അക്‌ബര്‍ ബുഗ്‌തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2006ല്‍ നടന്ന സൈനിക നടപടിക്കിടയിലാണ് ബുഗ്‌തി കൊല്ലപ്പെട്ടത്.കേസില്‍ മുഷാറഫിന്റെ ജാമ്യാപേക്ഷ തള്ളിയ ബലൂചിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി അദ്ദേഹത്തിന്റെ അറസ്റ്റിന് കഴിഞ്ഞ ദിവസം ഉത്തരവിടുകയായിരുന്നു. ഇതനുസരിച്ചാണ് പോലീസിന്റെ നടപടി. ബലൂചിസ്ഥാന്‍ പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് മുഷാറഫിനെ അറസ്റ്റ് ചെയ്‌തത്. പോലീസിന്റെ അഭ്യര്‍ഥന അനുസരിച്ച് മുഷാറഫിനെ കോടതി രണ്ടാഴ്‌ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്‌തു. അതേസമയം സുരക്ഷാ കാരണങ്ങളാല്‍ മുഷാറഫിനെ അദ്ദേഹത്തിന്റെ ഫാം ഹൗസില്‍ തന്നെ പാര്‍പ്പിക്കാനാണ് സാധ്യത. നേരത്തെ മറ്റൊരു കേസില്‍ അറസ്റ്റിലായ മുഷാറഫിനെ ഫാം ഹൗസ് സബ് ജയിലായി പ്രഖ്യാപിച്ച് അവിടെ പാര്‍പ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha