ദേശീയ മാധ്യമങ്ങള്‍ അടച്ചു പൂട്ടുന്നതിനെതിരെ ഗ്രീസില്‍ പ്രക്ഷോഭം ശക്തമാകുന്നു
ഗ്രീസില്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നുള്ള പ്രക്ഷോഭം ശക്തമാകുന്നു. അഴിമതിയില്‍ മുങ്ങിയ മാധ്യമ രംഗം ശുദ്ധീകരിക്കാനാണ് ദേശീയ ടെലിവിഷനും റേഡിയോയും അടച്ചു പൂട്ടിയതെന്നാണ് സര്‍ക്കാരിന്റെ വിശദ്ധീകരണം. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ നേതാവ് അലക്‌സിസ് റ്റിസിപ്രസ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമായി. അതോടെ സര്‍ക്കാരിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.
സര്‍ക്കാര്‍ നടപടിമൂലം ഏകദേശം 2500ഓളം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. വര്‍ഷാവസാനത്തോടെ ബാക്കിവരുന്ന നാലായിരത്തോളം പേരേയും പിരിച്ചുവിടും.
സാമ്പത്തിക മാന്ദ്യം വളരെ മൂര്‍ചിച്ച ഗ്രീസ് വന്‍ വായ്‌പകള്‍ അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ചെലവു ചുരുക്കല്‍ നയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്.
https://www.facebook.com/Malayalivartha