കെനിയയിലെ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പില്‍ 15 പേര്‍ മരിച്ചു
കെനിയയില്‍ യുണിവേഴ്‌സിറ്റി കാമ്പസില്‍ ആയുധധാരികള്‍ കടന്ന് നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ മരിച്ചു. ആക്രമണത്തില്‍ 65 പേര്‍ക്ക് പരിക്കുണ്ടെന്നാണ് കെനിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ്. വടക്ക്-കിഴക്കന്‍ കെനിയയിലാണ് സംഭവം. അഞ്ചംഗ അക്രമി സംഘമാണ് വന്‍ ആയുധശേഖരവുമായി കാമ്പസില്‍ കടന്ന് വെടിവച്ചത്. കോളജിന്റെ നിയന്ത്രണം സുരക്ഷസേനയും പോലീസും ഏറ്റെടുത്തു. അക്രമികള്‍ കോളജില്‍ തന്നെയുണ്ടോയെന്ന് വ്യക്തമല്ല. സൈന്യവും പോലീസും തെരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha