മെലിഞ്ഞ സുന്ദരികള്‍ക്ക് ഫ്രാന്‍സില്‍ \'പണി(പോയി) കിട്ടി\'!
\'അള്‍ട്രാ തിന്‍\' പരിവേഷവുമായി തീരെ മെലിഞ്ഞ മോഡലുകള്‍ക്ക് ഫ്രാന്‍സില്‍ വിലക്ക്. തീരെ മെലിഞ്ഞ മോഡലുകളെ റാംപില്‍ കാറ്റ്‌വോക്കില്‍ നിന്നും പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കുന്ന നിയമം ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭയായ നാഷനല്‍ അസംബ്ലിയില്‍ പാസായി. ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) ഒരു പരിധിയില്‍ കുറവുള്ള മോഡലുകള്‍ക്കാണു വിലക്ക്. ലോകത്തിന്റെ ഫാഷന്‍ തലസ്ഥാനമെന്നു കരുതുന്ന ഫ്രാന്‍സില്‍ ഇത്തരമൊരു നിയമം വന്നതില്‍ മോഡലിങ് ഏജന്‍സികള്‍ പ്രതിഷേധിച്ചു.
കൂടുതല്‍ മെലിയുന്നതാണു സൗന്ദര്യമെന്നുള്ള ധാരണയില്‍ ഇത്തരം മോഡലുകളെ അനുകരിച്ച് പെണ്‍കുട്ടികളും സ്ത്രീകളും ഭക്ഷണം കഴിക്കാതെ രോഗം വരുത്തുന്നതു തടയാനാണ് ഈ നിയമം. തീരെ മെലിഞ്ഞ മോഡലുകളെ പരസ്യങ്ങള്‍ക്കായി ജോലി ചെയ്യിപ്പിക്കുന്ന പരസ്യ ഏജന്‍സി അധികൃതര്‍ക്ക് 75000 യൂറോ (ഏകദേശം 5100000 രൂപ) വരെ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കും.
ആവശ്യത്തിനു ഭക്ഷണം കഴിക്കാതെ \'അനോറെക്‌സിയ രോഗം ബാധിച്ച 40,000 പേര്‍ ഫ്രാന്‍സിലുണ്ടെന്നാണു കണക്ക്. തൂക്കം കുറയ്ക്കാന്‍ എളുപ്പവഴിയെന്നു പറഞ്ഞ് \'അനോറെക്‌സിയയെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വെബ്‌സൈറ്റുകള്‍ക്കെതിരെയും പുതിയ നിയമത്തെ തുടര്‍ന്നു നടപടി വരും.
എന്നാല്‍ വിവിധ രാജ്യങ്ങളുമായുള്ള മല്‍സരത്തില്‍ ഫ്രഞ്ച് മോഡലുകള്‍ ഈ നിയമം മൂലം പിന്തള്ളപ്പെട്ടുപോകുമെന്ന് ഫ്രാന്‍സിലെ നാഷനല്‍ യൂണിയന്‍ ഓഫ് മോഡലിങ് ഏജന്‍സീസ് ചൂണ്ടിക്കാട്ടി.സ്‌പെയിന്‍, ഇറ്റലി, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലും ഇതുപോലുള്ള നിയമമുണ്ടെന്ന് നിയമം നാഷനല്‍ അസംബ്ലിയില്‍ അവതരിപ്പിച്ച ഒലിവര്‍ വെറാന്‍ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha