കാസ്‌ട്രോ വീണ്ടും പൊതുവേദിയില്‍
ക്യൂബയിലെ സ്‌കൂളിലെത്തിയ വെനസ്വേലക്കാരുടെ സംഘത്തെ കാണാനായി ഒരു കൊല്ലത്തിനുശേഷം വീടിനു പുറത്തിറങ്ങിയ കാസ്‌ട്രോയെ ക്യൂബക്കാര്‍ കണ്‍നിറയെ കണ്ടു . നീണ്ട മുടി, പതിവു താടി, നീല നിറത്തിലുള്ള ജാക്കറ്റും കറുത്ത തൊപ്പിയും. തൊണ്ണൂറാം വയസ്സിന്റെ പടിവാതിലിലെങ്കിലും തെല്ലും കുറയാത്ത ഉല്‍സാഹം. അതേ, ഫിഡല്‍ കാസ്‌ട്രോ സുഖമായിരിക്കുന്നു.
തിങ്കളാഴ്ച നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ക്യൂബന്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത് ആഘോഷിക്കുകയാണ് ലോകവും. വെനസ്വേലക്കാര്‍ക്ക് കാസ്‌ട്രോ നല്‍കിയ ഏറെ നേരം നീണ്ട ഉശിരന്‍ ഹസ്തദാനം അവരുടെ ഹൃദയം കവര്‍ന്നെന്നാണ് ജുവെന്റൂഡ് റെബെല്‍ഡേ പത്രം റിപ്പോര്‍ട്ട് ചെയ്തത്. വരുന്ന ഓഗസ്റ്റ് 13നു 89 വയസ്സു തികയുന്ന കാസ്‌ട്രോ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സാംസ്‌കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയതിനുശേഷം പൊതുവേദികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയിലും മാര്‍ച്ചിലും കാസ്‌ട്രോയുടെ വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങുകളുടെ ചിത്രം പുറത്തു വന്നിരുന്നു. എന്നാല്‍ ഒരാഴ്ച മുന്‍പു നടന്ന സ്‌കൂള്‍ സന്ദര്‍ശനത്തിന്റെ ചിത്രം പുറത്തു വിടാന്‍ വൈകിയതിന്റെ കാരണം വിശദീകരിച്ചിട്ടില്ലെങ്കിലും പ്രിയപ്പെട്ട കാസ്‌ട്രോ സുഖമായിരിക്കുന്നല്ലോ. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് അതു മതി!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha