യെമനിലെ മലയാളികളുടെ മടക്കം: ഇന്ന് ഉന്നതതല യോഗം
യെമനിലെ ദുരിത മേഖലയില്‍നിന്ന് അവശേഷിക്കുന്ന മലയാളികളെ എത്രയും വേഗം മടക്കിയെത്തിക്കാന്‍ എന്തു നടപടികളാണു കൈക്കൊള്ളേണ്ടത് എന്നു ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്കു 12.30ന് ഉന്നതതല യോഗം ചേരും. നിയമസഭാ ചേംബറിലെ മുഖ്യമന്ത്രിയുടെ ഓഫിസിലാണു യോഗം ചേരുകയെന്നു മന്ത്രി കെ. സി. ജോസഫ് അറിയിച്ചു.
ചില ആശുപത്രികളില്‍നിന്നു ജീവനക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ അടിയന്തരമായി മടക്കിവാങ്ങാനും അവരെ നാട്ടിലേക്ക് അയയ്ക്കാനും ഇടപെടണമെന്നു മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിയോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയെല്ലാം പാസ്‌പോര്‍ട്ടോ യാത്രാരേഖകളോ ഇല്ലെങ്കിലും നാട്ടിലെത്തിക്കണമെന്നതാണു സര്‍ക്കാര്‍നിലപാട്. യെമനില്‍നിന്ന് ഇതുവരെ 469 മലയാളികളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി കെ. സി. ജോസഫ് അറിയിച്ചു.
ഏഡന്‍ തുറമുഖത്തുനിന്നു കപ്പല്‍മാര്‍ഗം ശനിയാഴ്ച പുറപ്പെട്ട 440 ഇന്ത്യക്കാരും സനാ വിമാനത്താവളത്തില്‍നിന്ന് ഇന്നലെ പുറപ്പെട്ട 350 പേരും ജിബൂത്തിയിലെത്തിയിട്ടുണ്ട്. അവിടെനിന്നു രണ്ടു വിമാനങ്ങളിലായി ഇവരെ ഇന്ത്യയിലെത്തിക്കും. നാട്ടിലെത്തിയ 469 പേരെയും സുരക്ഷിതരായി വീടുകളിലെത്തിക്കാന്‍ നോര്‍ക്ക എല്ലാ നടപടികളും സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ യെമനില്‍നിന്ന് 670 ഇന്ത്യക്കാരെയാണ് ഒഴിപ്പിച്ചത്. ഇതേസമയം, യെമനില്‍ നഴ്‌സുമാരായ സഹോദരിമാരെക്കുറിച്ചു വിവരങ്ങളൊന്നും ലഭ്യമല്ലാതെ വീട്ടുകാര്‍ ആശങ്കയിലാണ്. സെബുവ അതകിലെ ബാമദ്ഷാദ് ആശുപത്രിയിലെ നഴ്‌സുമാരായ സഹോദരിമാരെ കഴിഞ്ഞ ചൊവ്വാഴ്ചയ്ക്കുശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇങ്ങോട്ടും വിളികളൊന്നും വന്നില്ല. തങ്ങള്‍ സുരക്ഷിതരാണെന്നും നാട്ടിലേക്കു മടങ്ങാന്‍ റജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ദേശം കിട്ടിയതായും കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും ബന്ധുക്കളെ അറിയിച്ചിരുന്നു.
സനാ വിമാനത്താവളത്തില്‍നിന്നു ജിബൂത്തിയില്‍ എത്തിച്ച യാത്രക്കാരുമായുള്ള എയര്‍ ഇന്ത്യ 777 ബോയിങ് വിമാനം കൊച്ചിയിലേക്കു പുറപ്പെട്ടു. 323 യാത്രക്കാരാണു വിമാനത്തിലുള്ളത്. വിമാനം കൊച്ചിയില്‍നിന്നു മുംബൈയിലേക്കു പോകും. കൊച്ചിയില്‍ ഇറങ്ങുന്നവരെ കെഎസ്ആര്‍ടിസി ബസുകളില്‍ വീടുകളിലെത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha