ഇറാന്‍ തീവ്രവാദത്തില്‍ നിന്ന് മിതവാദത്തിലേക്ക്
അമ്പതു ശതമാനത്തിലധികം വോട്ടുകള്‍ നേടി ഹസന്‍ റൊഹാനി ഇറാന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. തീവ്രവാദികള്‍ക്കുമേല്‍ മിതവാദികള്‍ നേടിയ വിജയമാണ് തന്റേതെന്ന് റൊഹാനി പറഞ്ഞു. പരിഷ്‌കരണ വാദികളുടെ പിന്തുണ ലഭിച്ചതോടെയാണ് റൊഹാനിക്ക് തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞത്. പരിഷ്‌കരണവാദികളുടെ പല നിലപാടുകളേയും റൊഹാനി പിന്തുണച്ചിരുന്നു.
ജനാധിപത്യത്തെ ബഹുമാനിക്കുകയും സ്വതന്ത്ര ചര്‍ച്ചകള്‍ക്ക് ആശിക്കുകയും ചെയ്യുന്നവര്‍ക്ക് ഇത് പുതിയ അവസരമാണ്. ഇറാന്റെ മണ്ണില്‍ മിതവാദം വീണ്ടും തിളങ്ങുകയാണെന്നും റൊഹാനി പറഞ്ഞു. ഇറാനില്‍ ജനാധിപത്യം പുലരണമെന്നും സ്വതന്ത്ര ചര്‍ച്ചകള്‍ ആഴശ്യപ്പെടുകയും ചെയ്യുന്ന മറ്റു രാജ്യങ്ങള്‍ ഇറാന്‍ ജനതയോട് ആദരവോടെ സംസാരിക്കണമെന്നും ഇസ്ലാമിസ്‌റ്റ് റിപ്പബ്ലിക്കിന്റെ അവകാശങ്ങളെ അംഗീകരിക്കണമെന്നും റൊഹാനി പറഞ്ഞു.
കനത്ത പോളിങ്ങാണ് ഈ തെരെഞ്ഞെടുപ്പില്‍ ഇറാനില്‍ രേഖപ്പെടുത്തിയത്. അഞ്ച് കോടിയോളം പേര്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചു.
https://www.facebook.com/Malayalivartha