ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള അവസാന വിമാനവും പുറപ്പെട്ടതിന് പിന്നാലെ യെമനിലെ ഇന്ത്യന്‍ എംബസി അടച്ചു, വിജയിച്ചത് മോഡിയുടെ നയതന്ത്രചാരുത
ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്ന് ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള അവസാന വിമാനവും പുറപ്പെട്ടതിനു പിന്നാലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വീദേശികളടക്കം 5600 പേരെയാണ് ഇന്ത്യ രക്ഷിച്ചത്. ഇന്ത്യയുിടെ നയതന്ത്രം ലോക രാജ്യങ്ങളുടെ പ്രശംസയേറ്റുവാങ്ങിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിുടെ നിര്‍ദ്ദേശ പ്രകാരം വിദേശകാര്യസഹമന്ത്രി വികെ സിംങ് യെമനില്‍ തങ്ങിയാണ് ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. എംബസി അടച്ചിട്ടും ഇനി ഏതെങ്കിലും ഇന്ത്യക്കാര്‍ ഉണ്ടെങ്കില്‍ അവരെ തിരിച്ചുകൊണ്ട് വരുമെന്ന് വികെ സിംങ് പറഞ്ഞു. ഇല്ലാവരും ഇന്ത്യയിലെത്തിയെങ്കിലും ഞാന്‍ ഇന്ന് അര്‍ധരാത്രി മാത്രമേ ഇന്ത്യയില്‍ എത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വ്യോമമാര്‍ഗ്ഗമുള്ള രാക്ഷാദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെ യെമനിലെ ഇന്ത്യന്‍ എംബസിയും അടച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ജിബൂട്ടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന സഹമന്ത്രി വി.കെ.സിങ് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ഇന്ത്യയില്‍ തിരിച്ചെത്തുമെന്നും സുഷമ പറഞ്ഞു.
മൊത്തം 5600 പേരെയാണ് ഇന്ത്യയുടെ ശ്രമഫലമായി യമനില്‍ നിന്ന് ഒഴിപ്പിച്ചത്. ഇതില്‍ 4,640 പേര്‍ ഇന്ത്യക്കാരാണ്. 41 രാജ്യങ്ങളില്‍ നിന്നുള്ള 960 പേരാണ് മറ്റുള്ളവര്‍. വിമാനമാര്‍ഗം ഇതുവരെ 2900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇതിനായി 18 പ്രത്യേക വിമാനങ്ങള്‍ ഉപയോഗിച്ചു.
യമനില്‍ നിന്നും 400 മലയാളികളടക്കം 630 യാത്രക്കാരുമായി മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നലെ രാത്രിയോടെ ഇന്ത്യയിലെത്തി. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐ.എന്‍.എസ് സുമിത്ര അല്‍ഹദായ്ദാ തുറമുഖം വഴി 349 പേരെ വ്യാഴാഴ്ച ജിബൂട്ടിയിലെത്തിച്ചു. ഇതില്‍ 303 പേര്‍ വിദേശ പൗരന്മാരും 46 പേര്‍ ഇന്ത്യക്കാരുമാണ്. മാര്‍ച്ച് 31 മുതലാണ് സംഘര്‍ഷഭരിതമായ യെമനില്‍ നിന്നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
അടുത്ത രണ്ടു ദിവസങ്ങളില്‍ അല്‍ ഹുദൈദ തുറമുഖം വഴിയാകും രക്ഷാപ്രവര്‍ത്തനം നടത്തുക. അടക്കുന്ന എംബസിയിലെ ഉദ്യാഗസ്ഥരെ സ്ഥലം മാറ്റി നിയമിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ട്വിറ്ററിലൂടെ അറിയിച്ചു. യെമനിലെ സംഘര്‍ഷം മൂര്‍ഛിച്ചിരിക്കുകയാണെന്നും ഏദന്‍ തുറമുഖത്ത് ബോംബാക്രമണം നടന്നുവെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് സയദ് അക്ബറുദ്ദീന്‍ ട്വറ്ററിലൂടെ അറിയിച്ചു.
അതേസമയം യെമനിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്ത്യക്കൊപ്പം പാക്കിസ്ഥാനും അണിനിരന്നിരുന്നു. യമനില്‍ നിന്ന് പാക്കിസ്ഥാനില്‍ എത്തിയ 11 ഇന്ത്യക്കാരെ നാട്ടില്‍ എത്തിച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാം എന്ന പാക്കിസ്ഥാന്‍ പ്രധാനമന്തിയുടെ വാഗ്ദാനം ഇന്ത്യ സന്തോഷത്തോടെയായിരുന്നു സ്വീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് യമനിലെ അല്‍ മുഖല്ലയില്‍ നിന്ന പാക്കിസ്ഥാന്‍ നേവി 171 പാക്കിസ്ഥാനികളെ രക്ഷപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിച്ചത്. ഒപ്പം11 ഇന്ത്യക്കാരെയും പാക്കിസ്ഥാനില്‍ എത്തിച്ചിരുന്നു. പാക് നാവിക സേനയുടെ പി.എന്‍.എസ് അസ്ലാത് എന്ന കപ്പലില്‍ മറ്റ് പാക്കിസ്ഥാന്‍കാര്‍ക്കൊപ്പമാണ് ഇന്ത്യക്കാരും കറാച്ചിയില്‍ ഇറങ്ങിയത്. കറാച്ചിയില്‍ എത്തിയ ഇവരെ വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha