ഭീകരവിരുദ്ധപോരാട്ടം: പാക്കിസ്ഥാന് ആറായിരം കോടി രൂപയുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ യുഎസ്
പാക്കിസ്ഥാന് യുഎസുമായി യാതൊരു പ്രശ്‌നവുമില്ല എന്ന് വ്യക്തമായിരിക്കുകയാണ്. ഭീകരവിരുദ്ധപോരാട്ടത്തിനായി പാക്കിസ്ഥാന് ആറായിരം കോടി രൂപയുടെ ആയുധങ്ങളാണ് യുഎസ് വില്‍ക്കാന്‍ തയാറായിരിക്കുന്നത്. ഹെലികോപ്ടറുകളും മിസൈലുകളുമുള്‍പ്പെടുന്ന കരാറിന്റെ വിശദാംശങ്ങള്‍ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഭീകരവിരുദ്ധ പോരാട്ടത്തിനു സഹായമെന്ന നിലയ്ക്കാണിതെന്നാണ് യുഎസ് ആഭ്യന്തരവകുപ്പ് കോണ്‍ഗ്രസിന് ഉറപ്പു നല്‍കിയിട്ടുണ്ട്. എഎച്ച്- 1സെഡ് വൈപര്‍ ഹെലികോപ്ടറുകള്‍, എജിഎം-114ആര്‍ ഹെല്‍ഫൈര്‍ മിസൈലുകള്‍ എന്നിവയും കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ ആയുധ പരിശീലനവും നല്‍കുമെന്നാണ് സൂചന. ചൈനയുടെ പ്രഖ്യാപനത്തിന് ശേഷമാണ് യുഎസും ആയുധ ഇടപാടിന് തയാറാകുന്നത്.
ഇതിന് മുമ്പ് 500 കോടി ഡോളറിന്റെ എട്ടു മുങ്ങിക്കപ്പലുകള്‍ പാക്കിസ്ഥാനു വില്‍ക്കുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനകത്ത് ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്കുതകും വിധം പാക്കിസ്ഥാന്റെ സൈനികശേഷി വര്‍ധിപ്പിക്കുകയാണു ലക്ഷ്യമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha