ത്രിരാഷ്ട്ര സന്ദര്‍ശനം: പ്രധാനമന്ത്രി ഫ്രാന്‍സിലെത്തി, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളാണ്ടുമായി മോഡി ഇന്ന് കൂടിക്കാഴ്ച നടത്തും
ത്രിരാഷ്ട്ര സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ഫ്രാന്‍സിലെത്തി. പാരീസ് വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഫ്രഞ്ച് കായിക മന്ത്രി തിയറി ബ്രയിലേര്‍ട്ടും ഇന്ത്യന്‍ നയതന്ത്രപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളാണ്ടുമായി മോഡി ഇന്ന് കൂടിക്കാഴ്ച നടത്തും. നിക്ഷേപം കൊണ്ടുവരാനും സാങ്കേതിക സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ടാണു മോഡി ത്രിരാഷ്ട്ര സന്ദര്‍ശനം നടത്തുന്നത്.
മോദിയുടെ യൂറോപ്പിലേക്കുള്ള ആദ്യ യാത്രകൂടിയാണിത്. ആണവ റിയാക്ടറുകളും ഇന്ധനവും വാങ്ങുന്നതിനെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദുമായി ചര്‍ച്ച നടത്തും. ഫ്രാന്‍സിലെ ഒന്നാംലോക മഹായുദ്ധ സ്മാരകത്തില്‍ അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കും. വിദേശ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി കാനഡയും ജര്‍മനിയും സന്ദര്‍ശിക്കും.
ഇന്ത്യയുടെ പുരോഗതിയ്ക്കും വ്യവസായരംഗത്തും ഊര്‍ജ ഉല്‍പ്പാദന മേഖലയിലും ഉയര്‍ച്ച ലക്ഷ്യമിട്ട് നിക്ഷേപങ്ങള്‍ക്കായാണ് മോഡി ഈ യാത്ര നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വ്യവസായം, ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം, പ്രതിരോധരംഗത്തെ ഉല്‍പ്പാദനം എന്നീ മേഖലകളെ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യൂറോപ് യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha