ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു... കൊല്ലപ്പെട്ടത് ചണ്ഡീഗഡ് സ്വദേശിയായ മഞ്ജിത് സിങ്ങ്; ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിലെ അവശേഷിക്കുന്ന ഇന്ത്യക്കാര്‍ ആശങ്കയില്‍
ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിലെ ഏദനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ചണ്ഡീഗഡ് സ്വദേശിയായ മഞ്ജിത് സിങ്ങാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ജിബൂത്തിയിലെത്തിച്ചു. നാവികസേനയുടെ കപ്പലില്‍ ഇന്നു രാത്രിയോടെ മൃതദേഹം മുംബൈയിലെത്തിക്കും.
യെമനില്‍ കുടുങ്ങിയവരെ വിമാനമാര്‍ഗം ഒഴിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിച്ച് യെമനിലെ ഇന്ത്യന്‍ എംബസി ഇന്ത്യ പൂട്ടിയിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേന്ദ്രമന്ത്രി വി.കെ.സിങ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത്.
സനായില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 18 പ്രത്യേക സര്‍വ്വീസുകളിലായി 2,900 പേരെ എയര്‍ ഇന്ത്യ ജിബൂത്തിയിലെത്തിച്ചു. കപ്പല്‍ മാര്‍ഗം ഇതുവരെ 1670പേരെ രക്ഷിക്കാനായി. 4,640 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 41 രാജ്യങ്ങളില്‍ നിന്നുള്ള 5600 പേരെ യെമനില്‍ നിന്ന് ഇന്ത്യയ്ക്ക് ഒഴിപ്പിക്കാനായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha