അമേരിക്കയിലെ ചാനല്‍ രംഗത്തും മലയാളിപ്പെരുമ: എബിസിയുടെ അവതാരകയായി എത്തുന്നത് മാവേലിക്കരക്കാരി റീന നൈനാന്‍
അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ചാനലായ എബിസിയുടെ ജനപ്രിയ ഷോകള്‍ക്ക് ആവേശമാകാന്‍ ഇനി മലയാളിയും. \'അമേരിക്ക ദിസ് മോണിങ്, വേള്‍ഡ് ന്യൂസ് നൗ എന്നീ പരിപാടികളുടെ സഹ അവതാരകയായി മലയാളിയായ റീന നൈനാനെ നിയമിച്ചു. എബിസി ന്യൂസ് പ്രസിഡന്റ് ജെയിംസ് ഗോള്‍ഡ്‌സ്‌റ്റെയ്‌നാണ് ഇക്കാര്യം അറിയിച്ചത്. ടി.ജെ. ഹോംസ് ആണ് ഈ പരിപാടികളുടെ അവതാരകന്‍. എ.ബി.സി. ന്യൂസ് ജനപ്രിയമാക്കാന്‍ റീന നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് ഈ നിയമനം.
2007ല്‍ ഫോക്‌സ് ന്യുസിന്റെ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റായാണ് റീന മാദ്ധ്യമലോകത്തെത്തുന്നത്. പിന്നീട് 2012ല്‍ എ.ബി.സി. ന്യൂസിലേക്ക് ചേക്കേറി. വാഷിങ്ടണ്‍ ഡി.സി.യില്‍ എ.ബി.സി. ന്യൂസിന്റെ കറസ്‌പോണ്ടന്റ് ആയിരുന്ന റീന, പ്രസിഡന്റ് ഒബാമയുടെ ഏഷ്യന്‍ യാത്രയിലും സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ഹില്ലരി ക്ലിന്റന്റെ മിഡില്‍ ഈസ്റ്റ് യാത്രയിലും എ.ബി.സി.യുടെ റിപ്പോര്‍ട്ടര്‍ ആയി അനുഗമിച്ചിരുന്നു. കൂടാതെ ചുഴലിക്കാറ്റ് ഓക്ക്‌ലഹോമയില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങളെക്കുറിച്ചും, നെല്‍സണ്‍ മണ്ടേലയുടെ അവസാന ദിവസങ്ങളിലെ വിവരണങ്ങളും എ.ബി.സി.യ്ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി കെനിയയില്‍ ഗരിസ്സ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഭീകരാക്രമണത്തിന്റെ റിപ്പോര്‍ട്ട് എ.ബി.സി.യിലൂടെ ലോകത്തെ അറിയിച്ചതും റീനയായിരുന്നു.
ഫ്‌ളോറിഡയില്‍ \'മെട്രോണിക്‌സ് എന്ന ബിസിനസ് സ്ഥാപനത്തിന്റെ പ്രസിഡന്റായ മാവേലിക്കര പുതിയകാവ് കുറ്റിശ്ശേരില്‍മലയില്‍ മാത്യു നൈനാന്റെയും മോളിയുടെയും മകളാണ് റീന. ഫോക്‌സ് ന്യൂസിലൂടെയാണു റീന മാദ്ധ്യമരംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha