ലണ്ടന്‍ ഹൃദയത്തില്‍ ലുലുവിന്റെ കൊടിപാറിക്കാന്‍ യൂസഫലി: ബ്രിട്ടീഷ് പൊലീസ് ആസ്ഥാനം വിലയ്ക്ക് വാങ്ങും
ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ബ്രിട്ടീഷ് പൊലീസ് ആസ്ഥാനം വാങ്ങാനൊരുങ്ങുന്നു. ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമന്ദിരമായിരുന്ന ലണ്ടനിലെ ന്യൂ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്വന്തമാക്കാനാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ശ്രമിക്കുന്നത്. ഡിസംബറില്‍ ഈ മന്ദിരം അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. അതിനെക്കാള്‍ പത്തുകോടി പൗണ്ട് (910 കോടി രൂപ) കൂടുതല്‍ നല്‍കി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വാങ്ങാനാണ് ലുലുവിന്റെ പദ്ധതി.
ആറുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മന്ദിരമാണിത്. 230 അടി ഉയരവുമുണ്ട്. ഇതേ ഉയരത്തില്‍ത്തന്നെ പുതിയ മന്ദിരം നിര്‍മ്മിക്കുകയും അതിനെ പലരീതിയില്‍ വിപണിയിലെത്തിക്കുകയുമാണ് ലക്ഷ്യം. ഫ്‌ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും ഓഫീസുകളും ഇവിടെയുണ്ടാകും. വെസ്റ്റ്മിനിസ്റ്റര്‍ അബി, ബക്കിങ്ങാം കൊട്ടാരം, പാര്‍ലമെന്റ് മന്ദിരം, ലണ്ടന്‍ ഐ തുടങ്ങി നഗരത്തിലെ കണ്ണായ സ്ഥലങ്ങളൊക്കെ കാണാവുന്ന സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ എത്ര വിലയ്ക്കും ഇവിടെ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളുണ്ടാകും.
ലോകത്തെ ഏറ്റവും പ്രശസ്തമായ പൊലീസ് ആസ്ഥാന മന്ദിരം അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സ്വന്തമാക്കിയത് 3375 കോടി രൂപയ്ക്കാണെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നത്തെ കച്ചവടത്തെക്കാള്‍ പത്തു കോടി പൗണ്ടെങ്കിലും കൂടുതല്‍ മുടക്കി മന്ദിരം സ്വന്തമാക്കാനാണ് ലുലു ഗ്രൂപ്പിന്റെ ശ്രമം. 1829ല്‍ മെട്രോപൊലിറ്റന്‍ പൊലീസ് സേന രൂപവല്‍ക്കരിച്ചതുമുതല്‍ 1890 വരെ അതിന്റെ ആസ്ഥാന മന്ദിരമായി പ്രവര്‍ത്തിച്ച ഈ കെട്ടിടം പൊളിച്ച് അപ്പാര്‍ട്ട്‌മെന്റുകളും പഞ്ചനക്ഷത്ര ഹോട്ടലുകളും പണിയുകയെന്നതാണ് യൂസഫലിയുടെ പദ്ധതി.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികള്‍ വാങ്ങി വാര്‍ത്തകളിലിടം പിടിച്ച ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി, ബ്രിട്ടന്റെ മറ്റൊരു അധികാര ചിഹ്നം കൂടി സ്വന്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha