നോബല്‍ സമ്മാന ജേതാവ് നോവലിസ്റ്റ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു, 87 വയസായിരുന്നു
നോബല്‍ സമ്മാന ജേതാവായ ജര്‍മ്മന്‍ നോവലിസ്റ്റ് ഗുന്തര്‍ ഗ്രാസ് അന്തരിച്ചു. എണ്‍പത്തി ഏഴ് വയസായിരുന്നു. ജര്‍മ്മന്‍ നഗരമായ ലുബെക്കിലായിരുന്നു അന്ത്യം. 1999 ലാണ് ഗുന്തര്‍ ഗ്രാസിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്. നോവലിസ്റ്റ്, കവി, നാടകകൃത്ത് ശില്പി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ഗുന്തര്‍ ഗ്രാസ്. ദി ടിന്‍ ഡ്രം എന്ന നോവല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ നോവലിനാണു നോബല്‍ സമ്മാനം ലഭിച്ചത്.
മാജിക്കല്‍ റിയലിസത്തിന്റെ വക്താവായാണ് ഗുന്തര്‍ ഗ്രാസ് അറിയപ്പെടുന്നത്. ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അനുഭാവികൂടിയായിരുന്നു അദേഹം.1949ല്‍ ഡ്യൂസ്സല്‍ ഡോര്‍ഫ് നഗരത്തിലെ ശാസ്ത്ര, കലാ അക്കാദമിയില്‍നിന്നും ചിത്രരചനയില്‍ ബിരുദം നേടി. അഞ്ചുവര്‍ഷത്തോളം താവളം പാരീസിലേക്കു മാറ്റി. അവിടെ വച്ചാണ് \'ദ ടിന്‍ ഡ്രം എഴുതുന്നത്. അതോടെ വിശ്വസാഹിത്യത്തിന്റെ മുന്‍നിരയിലായി.
നിശ്ചലമായ ഒരു കാലത്തിന്റെ വിഹ്വലമായ ചരിത്രം പറയുകയായിരുന്നു \'ദ ടിന്‍ ഡ്രം. ഈ കൃതി 1999ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി. 1979ല്‍ ചലച്ചിത്രമായപ്പോള്‍ ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചു. നോവലിസ്റ്റും കവിയും ചിത്രകാരനും സംസ്‌കാരപഠിതാവുമായ ഗ്രാസ് സംഭവബഹുലമായ ജീവിതം നയിച്ചു. സൈനികനായും ഖനിത്തൊഴിലാളിയായും കര്‍ഷത്തൊഴിലാളിയായും ജീവിച്ചു.
കാറ്റ് ആന്‍ഡ് മൗസ്, ഡോഗ്‌സ് ഇയര്‍, ലോക്കല്‍ അനസ്‌തെറ്റിക്‌സ്, എബ്രോഡ് ഫീല്‍ഡ്, മൈ സെഞ്ച്വറി എന്നിവയാണ് മറ്റു പ്രമുഖ കൃതികള്‍. കലാപത്തിന്റെയും പട്ടിണിയുടെയും ഭ്രാന്തമായ ദേശീയതയുടെയും ആത്മീയമായ ദുരന്തങ്ങളുടെയും നടുവില്‍ വളര്‍ന്ന ഗ്രാസിന്റെ രൂപകങ്ങള്‍ ഭീതിദവും ശിഥിലവുമായ ക്രൂരമുഖങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha