ഗേറ്റ്‌സിനും സുക്കര്‍ബര്‍ഗിനുമൊപ്പം ആദര്‍ശും ഷൈലയും
യുഎസില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ മികവിനു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ക്ക് അംഗീകാരം. മികച്ചരീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന 50 പേരെ തിരഞ്ഞെടുത്തതില്‍ ആദര്‍ശ് അല്‍ഫോണ്‍സ്, ഷൈല ഇട്ടിച്ചെറിയ എന്നിവര്‍ മലയാളത്തിന്റെ അഭിമാനമായി. ഗുജറാത്ത് സ്വദേശിയും അഭിഭാഷകയുമായ രേഷ്മ സൗജാനിയാണു പട്ടികയിലെ ഇന്ത്യക്കാരില്‍ മൂന്നാമത്തെയാള്‍.
ന്യൂയോര്‍ക്കില്‍ പ്രോജക്ട് ആര്‍ട് സംഘടന രൂപീകരിച്ചു കുട്ടികള്‍ക്കു സൗജന്യമായി ആര്‍ട് ക്‌ളാസുകള്‍ സംഘടിപ്പിക്കുന്ന ആദര്‍ശ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മകനാണ്.
വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന എന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനം നടത്തിയതാണു ഷൈല ഇട്ടിച്ചെറിയയെ ശ്രദ്ധേയയാക്കിയത്. ന്യൂയോര്‍ക്കില്‍ സാമൂഹിക പ്രവര്‍ത്തനത്തിലേക്കു തിരിയുന്നതിനു മുന്‍പ് ഷൈല മൈക്രോസോഫ്റ്റില്‍ നാലുവര്‍ഷം ജോലിചെയ്തിരുന്നു.
സാമൂഹിക പ്രവര്‍ത്തന രംഗത്ത് ഈവര്‍ഷം തിളങ്ങിനില്‍ക്കുന്ന 50 പേരെ തിരഞ്ഞെടുത്തത് അമേരിക്കന്‍ മാസികയായ \'ടൗണ്‍ ആന്‍ഡ് കണ്‍ട്രിയാണ്. വന്‍വ്യവസായികളായ ബില്‍ ഗേറ്റ്‌സ്, ആപ്പിള്‍ സിഇഒ: ടിം കുക്ക്, ഫേസ്ബുക്ക് സിഇഒ: മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങിയവരാണു പട്ടികയിലെ പ്രമുഖര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha