ചിബോക് പെണ്‍കുട്ടികളെ കാണാതായിട്ട് ഒരു വര്‍ഷം
ബോക്കോ ഹറാം തീവ്രവാദികള്‍ 200 പെണ്‍കുട്ടികളെ വടക്കുകിഴക്കന്‍ നൈജീരിയയിലെ ചിബോകില്‍ നിന്നു തട്ടിക്കൊണ്ടുപോയിട്ടു ഒരു വര്‍ഷം തികയുന്നു. തലസ്ഥാന നഗരിയില്‍ പെണ്‍കുട്ടികളുടെ സ്മരണാര്‍ഥം പ്രത്യേക ചടങ്ങുകള്‍ നടക്കും.
കാണാതായവരെ പ്രതിനിധീകരിച്ചു കൊണ്ടു 200 പെണ്‍കുട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കും. യുഎസും ചൈനയും ഇവരെ കണെ്ടത്താന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്ന സംഭവമായിട്ടും ഇതുവരെ കാണാതായവരെക്കുറിച്ചു വിവരമൊന്നും ലഭിച്ചിട്ടില്ല. പെണ്‍കുട്ടികളെ ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം ചെയ്തു കല്യാണം നടത്തി അയച്ചുവെന്നാണു ബോക്കോ ഹറാം അവകാശപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha