കൊറിയന്‍ ബോട്ട് ദുരന്തത്തിന് ഒരു വയസ്സ്
ദക്ഷിണ കൊറിയയെ കണ്ണീരിലാഴ്ത്തിയ ബോട്ട് ദുരന്തത്തിന് ഏപ്രില്‍ 16ന് ഒരു വയസ്സ്. ജിന്‍ഡോ ദ്വീപില്‍ മൂന്നുറിലേറെ യാത്രക്കാരുമായാണ് ബോട്ട് മുങ്ങിത്താഴ്ന്നത്. മരിച്ചവരില്‍ 250 ഓളം പേര്‍ വിദ്യാര്‍ത്ഥികളായിരുന്നു. ബോട്ടിന്റെ നിര്‍മ്മാണത്തിലുള്ള അപാകതയും പരിധിയിലധികം യാത്രക്കാര്‍ കയറിയതുമാണ് ദുരന്തത്തിലേക്ക് വഴിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കുറ്റക്കാരെന്നു കണ്ടെത്തിയ ബോട്ട് ജീവനക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികളും രാജ്യം സ്വീകരിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നൂം രാജ്യത്തിന്റെ ഹൃദയത്തിനേറ്റ മുറിവ് ഭേദമാക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha