ന്യൂയോര്‍ക്കിലെ ആദ്യ ജഡ്ജിയായി ഇന്ത്യന്‍ വംശജ
ചെന്നൈയില്‍ ജനിച്ച രാജ രാജേശ്വരി(43) ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യാ വംശജയായ ജഡ്ജിയായി. റിച്ച്മണ്ട് കൗണ്ടി ജില്ലാ അറ്റോര്‍ണിയുടെ ഓഫീസില്‍ അസിസ്റ്റന്റ് ജില്ലാ അറ്റോര്‍ണിയായിരുന്ന രാജരാജേശ്വരിയെ മേയറാണ് ജഡ്ജിമാരുടെ ബെഞ്ചിലേക്ക് നാമനിര്‍ദേശംചെയ്തത്. ജില്ലാ അറ്റോര്‍ണി ഓഫീസില്‍ 16 വര്‍ഷമായി ഇവര്‍ ജോലിചെയ്യുകയാണ്. ചൊവ്വാഴ്ചതന്നെ പുതിയ ചുമതല ഏറ്റെടുത്തു.
പതിനാറാംവയസ്സിലാണ് അവര്‍ അമേരിക്കയിലെത്തിയത്. സ്ഥാനക്കയറ്റം ഒരു സ്വപ്‌നം പോലെയായിരുന്നുവെന്നും ഇത് തന്റെ ചിന്തകള്‍ക്ക് അപ്പുറമാണെന്നും രാജരാജേശ്വരി പ്രതികരിച്ചു. പുതിയ സ്ഥാനം കുടിയേറ്റക്കാര്‍ക്ക് നീതി ലഭിക്കാനുള്ള അവസരമൊരുക്കാന്‍ ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.
നിലവില്‍ ന്യൂയോര്‍ക്കിലെ സിവില്‍ കോടതികളില്‍ ജയമാധവന്‍, അനില്‍ സി.സിങ് എന്നീ പുരുഷജഡ്ജിമാരാണ് ഇന്ത്യാ വംശജരായിട്ടുള്ളത്. നല്ലൊരു നര്‍ത്തകികൂടിയായ രാജരാജേശ്വരി ഇന്ത്യാ സമൂഹം നടത്തുന്ന പരിപാടികളിലും അമ്പലങ്ങളിലും ഭരതനാട്യവും കുച്ചുപ്പുടിയും അവതരിപ്പിക്കാറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha