പാക്കിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനില്‍ ബോംബാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഒരു ശവസംസ്‌കാര ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ഖൈബര്‍ പക്തുണ്‍ക്വാ പ്രവിശ്യയിലെ മര്‍ദാന്‍ ജില്ലയില്‍ ഷേര്‍ഗഢിന് സമീപമായിരുന്നു ആക്രമണം.
പ്രവിശ്യാ നിയമനിര്‍മാണസഭയിലെ അംഗം ഇമ്രാന്‍ ഖാന്‍ മുഹമ്മദും കൊല്ലപ്പെട്ടവരില്‍പ്പെടും.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവിശ്യാ അസംബ്ലിയിലേക്ക് സ്വതന്ത്രനായാണ് ഇമ്രാന്‍ മത്സരിച്ച് ജയിച്ചത്. താലിബാന്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമായ ഖൈബര്‍ പക്തുണ്‍ക്വ പ്രവിശ്യയില്‍ ഇത്തരം ആക്രമണങ്ങള്‍ പതിവാണ്. തെക്കു പടിഞ്ഞാറന്‍ നഗരമായ ക്വെറ്റയില്‍ ബസ്സിന് നേരേ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha