മാള്‍ട്ട ബോട്ടപകടം: മരണസംഖ്യ 600 കവിഞ്ഞു, ലിബിയയില്‍ നിന്നുള്ള 700 ഓളം കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്ക് സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്
മാള്‍ട്ടയില്‍ നിന്ന് യൂറോപ്പിലേക്ക് തൊഴിലും പാര്‍പ്പിടവും തേടിപ്പോയവര്‍ സഞ്ചരിച്ച ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി നൂറ് കണക്കിന് ആളുകള്‍ മരിച്ചു. 700 ഓളം പേര്‍ സഞ്ചരിച്ച ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരണസംഖ്യ 600 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ബോട്ടില്‍നിന്ന് 50 ഓളം പേരെ രക്ഷിച്ചതായി മാള്‍ട്ട പ്രധാനമന്ത്രി ജേസഫ് മാസ്‌കറ്റ് മാധ്യമങ്ങളെ അറിയിച്ചു. യൂറോപ്പില്‍ ഭാഗ്യം തേടിപ്പോവുന്നവരെ കുത്തിനിറച്ച മത്സ്യബന്ധനബോട്ടാണ് അപകടത്തിലായത്.
ഇറ്റാലിയന്‍ ദ്വീപായ ലംപെഡുസയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. കൂറ്റന്‍ ചരക്കുകപ്പല്‍ എതിരെ വരുന്നത് കണ്ട് യാത്രക്കാര്‍ ബോട്ടിന്റെ വശത്തേയ്ക്ക് മാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. അപകടം ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചതായാണ് വിവരം. ബോട്ടിലുണ്ടായിരുന്ന 28 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഇറ്റാലിയന്‍ നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 20 കപ്പലുകളും മൂന്നു ഹെലികോപ്റ്ററുകളും നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. രക്ഷപ്പെടുത്തുന്നവരെയും മരിച്ചവരുടെ മൃതദേഹങ്ങളും തീരദേശ നഗരമായ കറ്റാനിയയില്‍ എത്തിക്കുമെന്ന് ഇറ്റാലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം മാത്രം 900ത്തോളം അഭയാര്‍ത്ഥികളാണ് ദക്ഷിണ മെഡിറ്ററേനിയന്‍ കടലില്‍ വിവിധ അപകടങ്ങളില്‍പ്പെട്ട് മരിച്ചത്. ലിബിയയില്‍ നിന്നും യൂറോപ്യന്‍ രാജ്യമായ ഇറ്റലിയിലേക്കുള്ള കുടിയേറ്റം ശക്തമാണ്. യൂറോപ്പിലേക്ക് ജോലി തേടിപ്പോകുന്നവരെ കുത്തിനിറച്ച മത്സ്യബന്ധന ബോട്ട് ഇറ്റാലിയന്‍ ദ്വീപായ ലംപെഡുസയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെവച്ചാണ് അപകടത്തില്‍പ്പെട്ടത്. ഈ മാസം തന്നെ ലിബിയയ്്ക്ക് സമീപം അഭയാര്‍ഥികളുമായി പോവുകയായിരുന്ന മറ്റൊരു ബോട്ട് മറിഞ്ഞ് അഞ്ഞൂറോളം പേര്‍ മരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha