എബോളയ്ക്കു ശേഷം നൈജീരിയ അജ്ഞാതരോഗത്തിന്റെ പിടിയില്‍
എബോള രോഗം സംഹാരതാണ്ഡവമാടിയ ആഫ്രിക്കയില്‍ മറ്റൊരു മാരക രോഗം പടരുന്നതായി ആശങ്ക. 24 മണിക്കൂറിനുള്ളില്‍ രോഗിയെ മരണത്തിനു കീഴ്‌പ്പെടുത്തുന്ന അജ്ഞാതരോഗം നൈജീരിയന്‍ പട്ടണമായ ഓഡെ-ഇറെലിലാണു പടര്‍ന്നുപിടിക്കു്ന്നത്.
തെക്കുകിഴക്കന്‍ നൈജീരിയയിലെ ഓന്‍ഡോ സംസ്ഥാനത്തുള്ള ഈ പട്ടണത്തില്‍ ഇതുവരെ 18 പേര്‍ രോഗം ബാധിച്ചു മരിച്ചു. അജ്ഞാത രോഗത്തിന്റെ കാരണങ്ങളും മറ്റും കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയിലെ വിദഗ്ധരുള്‍പ്പെടെ ഓഡെ-ഇറെലിലെത്തിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനാ പ്രതിനിധികളെ കൂടാതെ യുനിസെഫ് പ്രവര്‍ത്തകരും നൈജീരിയയിലെ രോഗനിയന്ത്രണ കേന്ദ്രത്തിലെ (എന്‍സിഡിസി) വിദഗ്ധരും രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രോഗം എബോളയോ മറ്റു വൈറസോ അല്ലെന്നാണ് ലബോറട്ടറിയിലെ പ്രാഥമിക പരിശോധനകളില്‍ തെളിഞ്ഞത്. ഈ മാസം 13നും 15നും ഇടയ്ക്കാണ് പട്ടണനിവാസികളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ലോകാരോഗ്യ സംഘടനാ വക്താക്കള്‍ അറിയിച്ചു.
രോഗം ബാധിച്ച 23 പേരില്‍ 18 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. രോഗികളുടെ രക്തവും മൂത്രവും നട്ടെല്ലില്‍നിന്നുള്ള ദ്രവവും പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാഫലം അജ്ഞാതരോഗത്തിന്റെ ചുരുളഴിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha