വിമാനം പുറപ്പെടുംമുമ്പ് പൈലറ്റില്‍ കൈയ്യില്‍നിന്ന് കത്തി കണ്ടെത്തി; കാത്തി പസഫിക് വിമാനത്തിന്റെ പൈലറ്റ് അറസ്റ്റില്‍
260 യാത്രക്കാരുമായി ലണ്ടനില്‍നിന്ന് ഹോങ് കോങ്ങിലേക്ക് പറക്കേണ്ടിയിരുന്ന കാത്തി പസഫിക് വിമാനത്തിന്റെ പൈലറ്റില്‍നിന്ന് യാത്ര പുറപ്പെടുംമുമ്പ് കത്തി കണ്ടെത്തി. ഇതേത്തുടര്‍ന്ന് പൈലറ്റിനെ അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍വച്ച് ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വിമാന ജോലിക്കാരുടെ ലഗേജ് പരിശോധിക്കുന്നതിനിടെയാണ് കത്തി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
61കാരനായ പൈലറ്റിനെ പൊലീസ് സ്‌റ്റേനില്‍ ഹാജരാക്കി ജാമ്യത്തില്‍വിട്ടു. പകരം പൈലറ്റില്ലാതിരുന്നതിനാല്‍, യാത്രക്കാര്‍ക്ക് യാത്ര തുടരാന്‍ പിറ്റേന്നുവരെ കാത്തിരിക്കേണ്ടിവന്നു.
വിമാനയാത്രയ്ക്കിടെ കൊണ്ടുപോകാന്‍ പാടില്ലാത്ത മൂര്‍ച്ചയേറിയ ആയുധം വിമാനജോലിക്കാരില്‍ ഒരാല്‍നിന്ന് കണ്ടെടുത്തതായി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വക്താവ് പറഞ്ഞു. വിമാന ജോലിക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നം മൂലമാണ് വിമാനം വൈകാനിടയായതെന്ന് കാത്തി പസഫിക്കിന്റെ വക്താക്കളും വ്യക്തമാക്കി. പകരം പൈലറ്റിനെ അടിയന്തിരമായി നിയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു രാത്രി യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ തങ്ങേണ്ടിവന്നതായും അതില്‍ കമ്പനി മാപ്പുചോദിക്കുന്നതായും വക്താവ് പറഞ്ഞു.
ബാഴ്‌സലോണയില്‍നിന്ന് ജര്‍മനിയിലേക്ക് പുറപ്പെട്ട ജര്‍മന്‍വിങ്‌സ് വിമാനം ആല്‍പ്‌സ് പര്‍വത നിരകളിലേക്ക് പൈലറ്റ് ഇടിച്ചിറക്കിയതിനെത്തുടര്‍ന്ന് പൈലറ്റുമാരടക്കമുള്ള വിമാനജോലിക്കാരെ കടുത്ത നിരീക്ഷണത്തിനുശേഷം മാത്രമാണ് പോകാന്‍ അനുവദിക്കാറുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha