വിമാനാപകടത്തില്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ഏഴ് പേര്‍ മരിച്ചു
ഡൊമനിക്കന്‍ റിപ്പബ്ലിക്കില്‍ ചെറുയാത്രാ വിമാനം തകര്‍ന്ന് പൈലറ്റ് ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. പുന്റോ കാനയില്‍ നിന്നും പുറപ്പെട്ട വിമാനത്തിനാണ് അപകടം നേരിട്ടത്.
വിമാനത്തില്‍ ഉണ്ടായിരുന്നത് ബ്രിട്ടണ്‍, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ്. പ്രദേശത്തെ ഗോള്‍ഫ് കോഴ്‌സിലാണ് പി എ32 എന്ന ചെറു വിമാനം തകര്‍ന്നുവീണത്.
ഇന്നലെ രാവിലെ 8.15 ഓടെയാണ് സംഭവം. ഫ്‌ളൈ ഹൈ ഏവിയേഷന്‍ സര്‍വീസ് കമ്പനിയുടെ വിമാനം പുന്റോ കാനയില്‍ നിന്നും സമന പ്രവിശ്യയിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടതെന്ന് ഡൊമിനിക്കന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. യന്ത്രതകരാര്‍ സംഭവിച്ചതു മൂലം പൈലറ്റ് ഗോള്‍ഫ് കോഴ്‌സില്‍ വിമാനമിറക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha