യെമനില്‍ സൗദി വ്യോമാക്രമണം അവസാനിപ്പിച്ചു, സൈനിക നടപടികള്‍ ഇനി പുതിയതലത്തിലേക്ക്
യെമന് ഇനി അല്‍പ്പമൊന്ന് ആശ്വസിക്കാം. സൗദിയുടെ നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യം നടത്തിവന്ന വ്യോമാക്രമണം അവസാനിപ്പിച്ചിരിക്കുകയാണ്. യമനില്‍ ഇനിയുള്ള കുറച്ച് നാളുകളില്‍ ബോംബ് സ്‌ഫോടനങ്ങളും വെടിയൊച്ചകളും ഉണ്ടാകില്ല. വ്യോമാക്രമണം തീര്‍ന്നതോടെ സൈനിക നടപടികള്‍ ഇനി മുതല്‍ പുതിയ രീതിയിലാകുമെന്നാണ് കരുതേണ്ടത്. ഹൂതി വിഭാഗക്കാരെ ഉദ്ദേശിച്ചായിരുന്നു സൗദിയുടെ സൈനിക നടപടികള്‍.
സൈനിക നടപടിയുടെ ലക്ഷ്യങ്ങള്‍ നേടിയെന്നും അതിനാല്‍ ആക്രമണം അവസാനിപ്പിക്കുകയാണെന്നും സൗദി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് അസീരി വ്യക്തമാക്കി. തീരുമാനങ്ങളും നടപടികളും പുതിയ രീതിയിലേക്ക് കടക്കുകയാണെന്നും യെമന്‍ അതിര്‍ത്തി സുരക്ഷിതമാണെന്നും അസീരി വ്യക്തമാക്കി. സൗദിയുടെ നേതൃത്വത്തില്‍ കനത്ത വ്യോമാക്രമണമാണ് തലസ്ഥാനമായ സനായിലും, തുറമുഖ നഗരമായ ഏഡനിലും വിമതര്‍ക്ക് നേരെ സേന നടത്തി വന്നിരുന്നത്.
ഏറ്റുമുട്ടലില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിരുന്നു. വിമത കേന്ദ്രങ്ങളില്‍ കനത്തനാശമാണ് വ്യോമാക്രമണത്തിലുണ്ടായത്. യെമനിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണുന്നതിനു ശ്രദ്ധ കൂടുതല്‍ കൊടുത്തിരുന്നുവെന്ന് സഖ്യസേന വ്യക്തമാക്കി. വ്യോമാക്രമണം അവസാനിപ്പിച്ച സൗദിയുടെ നടപടിയെ ഇറാന്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha