പ്രധാനമന്ത്രിയുടെ ഓഫീസിന് മുകളില്‍ ഡ്രോണ്‍; ജപ്പാന്‍ അന്വേഷണം ആരംഭിച്ചു
പ്രധാമന്ത്രി ഷിന്‍സോ ആബെയുടെ ഓഫീസിന് മുകളില്‍ ഡ്രോണ്‍ വിമാനം ലാന്‍ഡ് ചെയ്ത സംഭവത്തില്‍ ജപ്പാന്‍ അന്വേഷണം ആരംഭിച്ചു. ആരാണ് സംഭവത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിട്ടില്ലെന്നും പറക്കലിനിടയില്‍ സാങ്കേതിക തകരാര്‍ നേരിട്ടതായിരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ ടോക്കിയോയിലെ ഓഫീസിന് മുകളില്‍ 1.7 അടി നീളമുള്ള ചെറു ഡ്രോണ്‍ വിമാനം കണ്ടെത്തിയത്. ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഘടിപ്പിച്ച ഡ്രോണില്‍ അണുവികിരണ ശേഷിയുള്ള മൂലകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പും രേഖപ്പെടുത്തിയിരുന്നു.
ഇതിന്റെ സാന്നിധ്യം മനസിലായതോടെയാണ് വിശദമായ പരിശോധന ഉദ്യോഗസ്ഥര്‍ നടത്തിയത്. മനുഷ്യശരീരത്തിന് ഹാനീകരമല്ലാത്ത മൂലകമാണ് ഡ്രോണില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ഏഷ്യന്‍ആഫ്രിക്കന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഷിന്‍സോ ആബേ ഇന്തോനേഷ്യയിലാണ്. ചെറുഡ്രോണുകള്‍ ജപ്പാനില്‍ സാധാരണമാണ്. സിനിമാ ചിത്രീകരണത്തിനും സമാനമായ മറ്റ് ആവശ്യങ്ങള്‍ക്കും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കാറുണ്ട്. 820 അടി ഉയരത്തില്‍ വരെ ഇവ പറപ്പിക്കുന്നതിന് അനുമതിയുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha