പുലിറ്റ്‌സര്‍ കിട്ടിയ മാധ്യമസംഘത്തില്‍ ഇന്ത്യന്‍ വംശജനും
വാള്‍സ്ട്രീറ്റ് ജേണല്‍ മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനുള്ള പുലിറ്റ്‌സര്‍ സമ്മാനം സ്വന്തമാക്കിയപ്പോള്‍ ഇന്ത്യയ്ക്കും അഭിമാനത്തിനു വക. പുരസ്‌കാരം നേടിയ \'മെഡികെയര്‍ അണ്‍മാസ്‌ക്ഡ് എന്ന വമ്പന്‍ അന്വേഷണ പരമ്പരയുടെ ഗ്രാഫിക്‌സ് സംഘത്തില്‍ ഇന്ത്യന്‍ വംശജനായ പളനി കുമനന്‍. കോയമ്പത്തൂര്‍ പിഎസ്ജി കോളജ് ഓഫ് ടെക്‌നോളജിയിലെ പൂര്‍വവിദ്യാര്‍ഥിയാണ് പളനി.
വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട് മിഴിവുറ്റതാക്കാന്‍ സോഫ്ട്‌വെയര്‍ വിദഗ്ധനായ പളനിക്കൊപ്പം അഞ്ചുപേര്‍ കൂടി ഗ്രാഫിക്‌സ് സംഘത്തിലുണ്ടായിരുന്നു. മെഡികെയര്‍ ബില്ലിങ്ങുമായി ബന്ധപ്പെട്ട ഇന്ററാക്ടിവ് ഡേറ്റബേസ് പളനിയാണു വികസിപ്പിച്ചെടുത്തത്. വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിലും അവതരണത്തിലും വിവര സാങ്കേതികവിദ്യയിലെ വിസ്മയങ്ങള്‍ക്കുള്ള പങ്ക് അടിവരയിട്ടാണ് ഗ്രാഫിക്‌സ് സംഘം പുലിറ്റ്‌സര്‍ പങ്കിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha