ഇന്ത്യാക്കാരെ കൊണ്ട് തോറ്റു, വാള്‍ സ്ട്രീറ്റ് ഓഹരിവിപണിയില്‍ നിന്ന് ഇന്ത്യന്‍ യുവാവ് തട്ടിയത് 250 കോടിയോളം രൂപ
ലണ്ടനിലെ വീട്ടിലിരുന്ന് തന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടറിലൂടെ വാള്‍ സ്ട്രീറ്റ് ഓഹരിവിപണിയില്‍ നിന്ന് ഇന്ത്യന്‍ യുവാവ് തട്ടിയത് 250 കോടിയോളം രൂപ. നവീന്ദര്‍ സിങ് സറാവോ എന്ന 36കാരനാണ് ലോകത്തെ ഏറ്റവും സുശക്തമായ കോടികള്‍ മറിയുന്ന അമേരിക്കയിലെ വാള്‍ സ്ട്രീറ്റ് ഓഹരിവിപണിയില്‍ നിന്ന് കോടികള്‍ മറിച്ചത്. ഓഹരി വിപണിയില്‍ വ്യാജ തകര്‍ച്ച സൃഷ്ടിച്ചാണ് ഒരുലക്ഷം കോടിയോളം ഡോളറിന്റെ നഷ്ടം അവിടെ നവീന്ദറുണ്ടാക്കിയത്. തന്റെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചായിരുന്നു ഈ തട്ടിപ്പ്. ഇതിലൂടെ 250 കോടി രൂപയെങ്കിലും നവീന്ദര്‍ സ്വന്തമാക്കിയിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. കോടിയോളം രൂപ തട്ടിയെന്നുമാത്രമല്ല ഇയാളുടെ പദ്ധതിയിലൂടെ ഓഹരി വിപണിയ്ക്കുണ്ടായത് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ്.
എഫ്.ബി.ഐയുടെ നിര്‍ദ്ദേശമനുസരിച്ച് ചൊവ്വാഴ്ച രാത്രിയാണ് നവീന്ദറിനെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്തത്. കരീബിയന്‍ ദ്വീപുകളില്‍ നവ് സറാവോ മില്‍ക്കിങ് മാര്‍ക്കറ്റ്‌സ് എന്ന വ്യാജ കമ്പനിയുണ്ടാക്കിയാണ് നവീന്ദര്‍ തട്ടിപ്പ് നടത്തിയത്. ഇത്രയും കോടി രൂപ തട്ടിപ്പ് നടത്തിയെങ്കിലും വളരെ ലളിതമായ ജീവിതമാണ് നവീന്ദര്‍ നടത്തിയിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇത്രയും കോടി രൂപയുടെ തട്ടിപ്പ് നടത്തിയയാള്‍, ഇതിനകം മറ്റ് സ്വത്തുക്കളിലേക്കൊന്നും ആ തുക മാറ്റാത്തതെന്ത് എന്നത് കോടതിയേയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
നവീന്ദര്‍ തട്ടിച്ച 250 കോടി രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയ നവീന്ദര്‍ സിങ്ങിനോട് അമേരിക്കയില്‍ നിങ്ങളെ കാത്തിരിക്കുന്നത് 380 വര്‍ഷം തടവുശിക്ഷയാണെന്ന കാര്യം കോടതി ഓര്‍മിപ്പിച്ചു. എന്നാല്‍, ആ തുകയെക്കുറിച്ച് വിവരമൊന്നമില്ല. നവീന്ദറിന് 50 ലക്ഷം പൗണ്ട് കോടതിയില്‍ കെട്ടിവച്ചാല്‍ കേസ്സില്‍നിന്ന് സോപാധിക ജാമ്യം കിട്ടുമെങ്കിലും, തന്റെ കൈവശമുള്ള പണം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതുതന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരെയും കുഴക്കുന്നത്. 2010 മെയ് മാസത്തിലാണ് വാള്‍ സ്ട്രീറ്റ് ഓഹരി വിപണി തകര്‍ന്നടിഞ്ഞത്. ഇതിലൂടെ നവീന്ദര്‍ കോടികള്‍ ലാഭമുണ്ടാക്കിയെന്നാണ് അന്വേഷണോദ്യാഗസ്ഥര്‍ പറയുന്നത്. ഷിക്കാഗോ മര്‍ക്കെന്റയില്‍ എക്‌സ്‌ചേഞ്ചിലെ ഇടപാടുകളുടെ വ്യാജരേഖകള്‍ സൃഷ്ടിച്ചാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് അവര്‍ പറയുന്നു.
എന്നാല്‍, തീര്‍ത്തും നിരുപദ്രവകാരിയും ലളിത ജീവിതം നയിക്കുന്നയാളുമായ നവീന്ദര്‍ ഇത്തരമൊരു തട്ടിപ്പ് നടത്തിയെന്ന് വിശ്വസിക്കാന്‍ അയല്‍ക്കാരും വീട്ടുകാരും തയ്യാറല്ല. മകനെ രക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് അച്ഛന്‍ നച്ചാത്താര്‍ സിങ് സറാവോ പറഞ്ഞു. നവീന്ദര്‍ ഇത്രയും വലിയ സ്വത്തിനുടമയാണെന്ന സൂചന ഇതിനിടെ ഒരിക്കല്‍പ്പോലുമുണ്ടായിട്ടില്ലെന്ന് അയല്‍ക്കാരും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha