കാണാതായ ഇന്ത്യക്കാരിയെ സ്‌കോട്ട്‌ലാന്റില്‍ കണ്ടെത്തി
ലണ്ടനില്‍ നിന്നും കാണാതായ ഇന്ത്യക്കാരി സ്‌കോട്ട്‌ലാന്റില്‍. അവധികാലം യു.കെയില്‍ ആഘോഷിക്കാന്‍ പോയ 17 വയസുകാരി എമാന്‍ ഷായെ വടക്കന്‍ പെര്‍ത്ത് ഷൈറില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കുടുംബത്തിനൊപ്പമാണ് എമാന്‍ യു.കെയില്‍ അവധികാലം ആഘോഷിക്കാന്‍ എത്തിയത്. ജൂണ്‍ പത്തിന് മടങ്ങാന്‍ ഇരിക്കെ ഉച്ചയോടെ എമാനെ കാണാതാവുകയായിരുന്നു. ഓക്‌സ്‌ഫോഡ് സിറ്റിയിലെ ഷോപ്പിംഗ് സ്‌ട്രീറ്റില്‍ വച്ചാണ് എമാനെ കാണാതായത്. വളരെ തിരക്കു കൂടിയ സ്ഥലമാണ് ഇവിടം. അമ്മയുമൊത്ത് ഷോപ്പിംഗ് നടത്തുന്ന എമാന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. മുംബൈ സ്വദേശിയാണ് എമാന്‍.
https://www.facebook.com/Malayalivartha