ചിലിയില്‍ അഗ്നിപര്‍വത സ്‌ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു
അര നൂറ്റാണ്ടായി നിര്‍ജീവമായിരുന്ന ചിലിയിലെ കാല്‍ബുക്കോ അഗ്നിപര്‍വതം ബുധനാഴ്ച രണ്ടുതവണ പൊട്ടിത്തെറിച്ചു. ആദ്യത്തെ സ്‌ഫോടനത്തെത്തുടര്‍ന്ന് പത്തു കിലോമീറ്റര്‍ ഉയരത്തില്‍ ചാരം ഉയര്‍ന്നു.
സമീപ പ്രദേശത്തുനിന്ന് അയ്യായിരത്തോളം ജന ങ്ങളെ ഒഴിപ്പിച്ചുമാറ്റിയതായി ചിലിയന്‍ അധികൃതര്‍ അറിയിച്ചു. സ്‌ഫോടനമുണ്ടായതിനെത്തുടര്‍ന്ന് മേഖലയില്‍ അടിയന്തരാവ സ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്്്. തലസ്ഥാന മായ സാന്റിയാഗോയില്‍നിന്ന് ആയിരം കിലോമീറ്റര്‍ അകലെയാണ് ഈ അഗ്നിപര്‍വതം സ്ഥിതിചെയ്യുന്നത്. അഗ്നിപര്‍വത സ്‌ഫോടന ത്തെത്തുടര്‍ന്ന് ചിലിയിലെയും സമീപ രാജ്യമായ അര്‍ജന്റീനയിലെയും വ്യോമഗതാഗതത്തിനു തടസം നേരിട്ടു.
നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. അഗ്നിപര്‍വതത്തില്‍നിന്നു വമിച്ച ക്ഷാരം ഇരുരാജ്യങ്ങളിലെയും ആകാശത്തു നിറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha