നേപ്പാളില്‍ മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്, ഇന്ത്യക്കാരെ റോഡുമാര്‍ഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്നുതുടങ്ങും.
ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളില്‍ മഴയും തുടര്‍ ചലനങ്ങളും രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുന്നു. റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാക്കുന്നുണ്ട്. മോട്ടോര്‍ സൈക്കിളുകളിലാണ് രക്ഷാപ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തകരെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.
തുറസായ സ്ഥലങ്ങളിലാണ് ഭൂകമ്പത്തിന് ഇരയായ ആയിരക്കണക്കിനുപേര്‍ ഞായറാഴ്ച രാത്രിയും കഴിച്ചുകൂട്ടിയത്. താല്‍ക്കാലിക ക്യാമ്പുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം പൂര്‍ത്തിയായിട്ടില്ല. ജലദൗര്‍ലഭ്യവും വൈദ്യുതിയില്ലാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു. വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഇന്ത്യന്‍ സൈന്യം ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നൂറോളം പേരെ ഞായറാഴ്ച സൈന്യം രക്ഷപെടുത്തി. എന്നാല്‍, ആസ്പത്രികള്‍ മിക്കതും നിറഞ്ഞുകവിഞ്ഞ നിലയിലാണ്.
1935 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍നിന്ന് 1935 ഇന്ത്യക്കാരെ വ്യോമസേനാ വിമാനങ്ങളില്‍ സൈന്യം നാട്ടിലെത്തിച്ചു. വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ റോഡുമാര്‍ഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇന്നുതുടങ്ങും. വ്യോമസേനാ വിമാങ്ങള്‍ ഉപയോഗിച്ച് ശനിയാഴ്ച രാത്രിതന്നെ ഇന്ത്യക്കാരെ നാട്ടിലെത്തിച്ച് തുടങ്ങിയിരുന്നു. വീണ്ടും ഭൂകമ്പം ഉണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ച 1.30 മുതല്‍ വൈകീട്ട് 3 വരെ ഒഴിപ്പിക്കല്‍ നടപടികള്‍ തടസപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha