ലോകത്തിന്റെ തലവേദനയൊഴിഞ്ഞു, ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരതയുടെ നേതാവ് അബൂബക്കല്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
ലോകത്തിന്റെ തലവേദനയായി മാറിയിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരതയുടെ തലവന്‍ അബൂബക്കല്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇറാന്‍ റേഡിയോയാണ് ഐസിസ് തലവന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് പുറത്തുവിട്ടത്. ഇക്കാര്യം ഇറാന്‍ റേഡിയോയെ ഉദ്ധരിച്ച് ഓള്‍ ഇന്ത്യ റേഡിയോയും പുറത്തുവിട്ടു. എന്നാല്‍ ഇതിനെക്കുറിച്ച് ഐസിസിസ് പ്രതികരിച്ചില്ല. കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് ബാഗ്ദാദി ചികിത്സയിലിരിക്കെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി ഐ.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.എസ് തീവ്രവാദികളുമായി ബന്ധമുള്ള ഇറാഖിലെ ഒരു വ്യക്തിയില്‍ നിന്നാണ് വാര്‍ത്ത ലഭിച്ചത്. ഇതാണ് മരണകാരണമെന്നാണ് സൂചന. എന്നാല്‍ മരണം ഐസിസ് വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന മാര്‍ച്ചില്‍ നടത്തിയ ആക്രമണത്തില്‍ ബഗ്ദാദിക്ക് ഗുരുതര പരിക്കേറ്റതായി ഇദ്ദേഹം വെളിപ്പെടുത്തി . ബഗ്ദാദിയുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള മുറിവുകളായിരുന്നു ഉണ്ടായിരുന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ബാഗ്ദാദി ഐ.എസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചതായും താന്‍ മരിക്കുകയാണെങ്കില്‍ സംഘടനക്ക് പുതിയ നേതാവിനെ കണ്ടത്തൊനുള്ള പദ്ധതികള്‍ രൂപപ്പെടുത്തിയിരുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
മാര്‍ച്ച് 18 ന് സിറിയന്‍ അതിര്‍ത്തിയിലെ അല്‍ ബാജ് ജില്ലയിലെ നിന്‍വേഹിനടുത്ത് വച്ചാണ് ബഗ്ദാദിക്കു നേരെ ആക്രമണം ഉണ്ടായത്. ഇക്കാര്യം ഒരു പാശ്ചാത്യ നയതന്ത്രജ്ഞനും ഇറാഖി ഉപദേഷ്ടാവും സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ ആക്രമണത്തില്‍ ബഗ്ദാദിക്ക് പരിക്കേറ്റതായി കഴിഞ്ഞ നവംബറിലും ഡിസംബറിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബന്ദികളാക്കിയവരെ പിടികൂടി കഴുത്തറുത്തുകൊലപ്പെടുത്തുന്ന ഭീകരതയ്ക്ക് തുടക്കമിട്ടത് ബാഗ്ദാദിയുടെ നേതൃത്വത്തിലുള്ള സംഘടനയായിരുന്നു. ലോകത്തെ അതീവ വിനാശകാരിയായ തീവ്രവാദ പ്രസ്ഥാനമായി ഐസിസ് മാറുന്നതിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha