മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരം
നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായിട്ടാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളായിട്ട് മണ്ടേലയുടെ ആരോഗ്യനില വഷളായി തുടരുകയാണെന്ന് ഞായറാഴ്‌ച വൈകിട്ട് മണ്ടേലയെ സന്ദര്‍ശിച്ച ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഡോക്‌ടര്‍മാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന ഏതാനും ആഴ്‌ചകള്‍ക്കു മുമ്പാണ് നെല്‍സണ്‍ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായിരുന്ന മണ്ടേലക്ക് സമാധാനത്തിനുള്ള നോബേല്‍ പ്രൈസ് ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha