ലോകത്തെ ഞെട്ടിച്ച് പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മിഡില്‍ടണും കുഞ്ഞുരാജകുമാരിയും ക്യാമറകള്‍ക്കുമുന്നില്‍
ജനിച്ച് പത്തുമണിക്കൂറിനകം അച്ഛനമ്മമാര്‍ക്കൊപ്പം ലോകമാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് രാജകുമാരി ലോകത്തിന്റെ മനംനിറച്ചു. വെള്ള ഷാളില്‍ പൊതിഞ്ഞ് കെയ്റ്റ് രാജകുമാരി കുഞ്ഞിനെ എടുത്തുകൊണ്ടുവരികയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ വാര്‍ത്തയായി. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തിയത് ഇന്നലെ രാവിലെ എട്ടരയോടെ.
ആശുപത്രിയിലെത്തിയ കെയ്റ്റിന് രണ്ടുമണിക്കൂറോളം പ്രസവവേദന നേരിടേണ്ടിവന്നു. രാവിലെ 8.34നാണ് പ്രസവം നടന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രസവം നടന്ന് പത്ത് മണിക്കൂറിനുശേഷം കെയ്റ്റ് പ്രസന്നവതിയായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
വില്യമും കെയ്റ്റും രണ്ടുമക്കളും കെന്‍സിങ്ടണ്‍ കൊട്ടാരത്തിലേക്കാണ് പോയത്. രാജകുമാരിയുടെ ആദ്യദിനം കെന്‍സിങ്ടണ്‍ കൊട്ടാരത്തിലായിരുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കെയ്റ്റിന്റെ മാതാപിതാക്കളായ മൈക്കലിനെയും കരോളിനെയും കാണാന്‍ ഇവര്‍ നോര്‍ഫോള്‍ക്കിലെ കുടുംബവീട്ടിലേക്ക് പോകുമെന്നാണ് വിവരം.
രാജകുമാരിയുടെ പേരെന്താകുമെന്നതിനെക്കുറിച്ചും ബ്രിട്ടനില്‍ ഊഹാപോഹങ്ങള്‍ ശക്തമായിട്ടുണ്ട്. ഷാര്‍ലറ്റ് എന്ന പേരിനാണ് കൂടുതല്‍ സാധ്യതയെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങള്‍ പ്രവചിക്കുന്നു. രാവിലെ 11.07നാണ് ബ്രിട്ടീഷ് രാജകുടുംബം പുതിയ രാജകുമാരിയുടെ വരവ് പ്രഖ്യാപിച്ചത്. കാത്തുനിന്ന നൂറുകണക്കിന് ആരാധകര്‍ ആഹ്ലാദാരവം മുഴക്കി രാജകുമാരിയുടെ വരവിനെ സ്വാഗതം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha