ബോക്‌സിങ്ങില്‍ നൂറ്റാണ്ടിലെ ചാമ്പ്യനായി മെയ്‌വെതര്‍: പക്വിയോവോ തോല്‍വി വഴങ്ങിയത് 12 റൗണ്ട് നീണ്ട ചെറുത്തുനില്‍പ്പിനു ശേഷം
ഇടിക്കൂട്ടിലെ രാജാവ് താന്‍ തന്നെയെന്ന് മെയ്‌വെതര്‍ തെളിയിച്ചു. ബോക്‌സിങ് റിങ്ങിലെ നൂറ്റാണ്ടിലെ പോരാട്ടത്തില്‍ മെയ് വെതര്‍ ചാമ്പ്യന്‍. ലോക ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ അമേരിക്കയുടെ ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ഫിലിപ്പീന്‍സിന്റെ മാനി പക്വിയോവോയുമാണ് തോല്‍പ്പിച്ചത്. അമേരിക്കയിലെ ലാസ് വെഗസ്സില്‍ നടന്ന പോരാട്ടത്തില്‍ 12 റൗണ്ടാണ് ഉണ്ടായത്. 112ന് എതിരെ 116 പോയന്റിനാണ് മെയ് വെതറിന്റെ വിജയം.
ലാസ് വെഗസ്സിലെ എം.ജി.എം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബോക്‌സിങ്ങിലെ മഹാരഥന്മാരും ഹോളിവുഡ് താരങ്ങളും അടങ്ങുന്ന വി.ഐ.പികളെ സാക്ഷി നിര്‍ത്തിയാണ് മെയ്‌വതര്‍ താന്‍ അജയ്യനാണെന്ന് തെളിയിച്ചത്. അഞ്ചുവ്യത്യസ്ത വിഭാഗങ്ങളില്‍ ചാമ്പ്യനായിട്ടുള്ള മെയ്‌വതര്‍ നാളിതുവരെ കളിച്ച 48 പ്രഫഷണല്‍ കളികളിലും തോല്‍വി അറിഞ്ഞിട്ടില്ല. ബാക്‌സിങ് ചരിത്രത്തിലെ ഏറ്റവും പണമൊഴുകിയ പോരാട്ടത്തില്‍ പങ്കെടുത്ത മെയ്‌വതറര്‍ക്ക് രൂപ കണക്കില്‍ ഏകദേശം 900 കോടി രൂപയും പാക്വിയാവോയ്ക്ക് 600 കോടി രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്.
മൂന്നു വിധികര്‍ത്താക്കളുടെയും തീരുമാനം മെയ്‌വതറിന് അനുകൂലമായി. 118110, 116112, 116112 എന്നിങ്ങനെയാണ് വിധികര്‍ത്താക്കള്‍ പോയിന്റ് നല്‍കിയത്. മൂവായിരം മരതകങ്ങള്‍ പതിച്ച ബെല്‍റ്റാണ് സമ്മാനമായി മെയ് വതറിന് ലഭിച്ചത്. നാലാം റൗണ്ടില്‍ ഒഴികെ പിഴവില്ലാത്ത പ്രതിരോധം തന്നെയാണ് പാക്വിയാവോയെ മറികടക്കാന്‍ മെയ്‌വതറിന് സഹായകമായത്. ഏകപക്ഷീയമാകുമെന്ന് പലരും വിലയിരുത്തിയ മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്ചവച്ചാണ് പാക്വിയാവോ കീഴടങ്ങിയത്.കരിയറില്‍ ആദ്യമായാണ് മെയ്‌വതറും പാക്വിയാവോയും ഏറ്റുമുട്ടിയത്. എം.ജി.എം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലെ തുടര്‍ച്ചയായ 11 ാം മത്സരമായിരുന്നു മെയ്‌വതറുടേത്. താന്‍ വിജയിച്ചുവെന്നാണ് കരുതിയതെന്നാണ് പാക്വിയാവോ മത്സരശേഷം പ്രതികരിച്ചത്.
പ്രൊഫഷല്‍ ബോക്‌സിംഗില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത മെയ്‌വെതറും അഞ്ചെണ്ണത്തില്‍ മാത്രം തോറ്റ പക്വിയാവോയും നേര്‍ക്കുനേര്‍ വന്ന മത്സരം വളരെ ആവേശകരമായിരുന്നു. ലാസ് വെഗസ്സിലെ എംജിഎം ഗ്രാന്‍ഡ് ഗാര്‍ഡന്‍ അരീനയിലെ മത്സരത്തില്‍ കാണുവാന്‍ 16,800 ഇരിപ്പിടങ്ങളും നിറഞ്ഞിരുന്നു. കായികമത്സര ലോകത്തെ ഏറ്റവും വലിയ പ്രതിഫല ത്തുകയാണ് ഈ പോരാട്ടത്തിലൂടെ ഇരുവര്‍ക്കും ലഭിക്കുക. 2,500 കോടിയോളം രൂപ ഈ പോരാട്ടത്തിലൂടെ പിരിഞ്ഞുവെന്നാണ് ഏകദേശ കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha