മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലുസ്‌കോണിക്ക് 7 വര്‍ഷം തടവ്
മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിക്ക് ഏഴുവര്‍ഷം തടവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസിലാണ് തടവ്. പൊതുരംഗത്ത് നിന്നും ബര്‍ലുസ്‌കോണിയെ വിലക്കിയിട്ടുണ്ട്. കേസില്‍ നിന്ന് തലയൂരാന്‍ പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്‌തു എന്നും ബര്‍ലുസ്‌കോണിക്കെതിരെ കേസുണ്ട്. 2010ലാണ് കേസിനാസ്‌പദമായ സംഭവം. മിലിനയിലെ വീട്ടില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബര്‍ലുസ്‌കോണി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇറ്റാലിയന്‍ നിയമപ്രകാരം പതിനെട്ട് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്.
പതിനേഴുകാരിയായ റൂബി ദി ഹാര്‍ട്ട് സ്റ്റീലര്‍ എന്നറിയപ്പെടുന്ന കാരി കരിമ എയ് മഹ്‌റോഖ് എന്ന പെണ്‍കുട്ടിയുമായാണ് ബര്‍ലുസ്‌കോണി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ജയിലിലായിരുന്ന ഇവരെ ബര്‍ലുസ്‌കോണി പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്‌ത് പുറത്തിറക്കുകയായിരുന്നു. ആറ് വര്‍ഷത്തെ തടവുശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെങ്കിലും കോടതി ഇത് ഏഴ് വര്‍ഷമാക്കി ഉയര്‍ത്തി. ഇതിനെതിരെ ബര്‍ലുസ്‌കോണിയുടെ അഭിഭാഷകന്‍ അപ്പീലുമായി രംഗത്തെത്തി. എന്നാല്‍ ബര്‍ലുസ്‌കോണിക്കെതിരായ ആരോപണം പെണ്‍കുട്ടി നിഷേധിച്ചു.
https://www.facebook.com/Malayalivartha