മസില്‍ പെരുത്തപ്പോള്‍ കൈമുറിക്കേണ്ട അവസ്ഥ
മസില്‍ പെരുപ്പിക്കാന്‍ എന്തിനും തയ്യാറാകുന്നവരുടെ ശ്രദ്ധയ്ക്ക്. പെരുത്ത മസില്‍ കൊണ്ട് ആകെ കുഴപ്പത്തിലായ ഒരു 25കാരനെ പരിചയപ്പെടാം. മസില്‍മന്നനായി നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റാന്‍ ശ്രമിച്ച്, വികലാംഗനായി തീരുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ് ഈ ബ്രസീലുകാരന്‍. ശരീരത്തിന് ഹാനീകരമായ സിന്തറ്റിക്ക് ഫില്ലര്‍ കൈകളില്‍ കുത്തിവച്ചാണ് റൊമാരിയോ ആല്‍വ്‌സ് എന്ന 25കാരന്‍ മസില്‍ പെരുപ്പിച്ചത്. എന്നാല്‍ പേശികള്‍ വികസിച്ച് 25 ഇഞ്ച് എന്ന ഭീമാകാരമായ വലിപ്പത്തിലേയ്ക്ക് എത്തിച്ചേര്‍ന്നതോടെ, ഇരുകരങ്ങളും മുറിച്ചുകളയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
എന്നാല്‍ എണ്ണയും മദ്യവും ചേര്‍ന്നുള്ള സിന്തറ്റിക്ക് ഫില്ലര്‍ ശരീരത്തില്‍ കുത്തിവച്ചതോടെ, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് റൊമാരിയോയെ തേടിയെത്തിയത്. ഭീമാകാരനായി മാറിയ ഇയാളെ ഭീകരജീവിയെന്ന് നാട്ടിലെ കുട്ടികളും വിളിച്ചുതുടങ്ങി. ഇനി സാധാരണ രീതിയിലേയ്ക്ക് എത്തിച്ചേരണമെങ്കില്‍, ഇരുകരങ്ങളും മുറിച്ചുമാറ്റുകയേ മാര്‍ഗമുള്ളൂ എന്ന് ഡോക്ടര്‍മാരും പറഞ്ഞതോടെ, നിരാശയുടെ പടുകുഴിയിലേയ്ക്കാണ് ഈ ചെറുപ്പക്കാരന്‍ വീണത്. തന്റെ ഭാര്യ ആറുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത്, ഇയാള്‍ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
എനിക്കു സംഭവിച്ച അപകടം എല്ലാവര്‍ക്കും ഒരു പാഠമായിരിക്കണമെന്ന്, ഒരു കുട്ടിയുടെ അച്ഛന്‍ കൂടിയായ റൊമാരിയോ പറയുന്നു. മദ്യം ശരീരത്തില്‍ ഒരു തവണ കുത്തിവച്ചാല്‍ തുടര്‍ന്നും അതു ചെയ്യാനുള്ള ആസക്തി ഉണ്ടാകും. മസില്‍ വര്‍ധിപ്പിക്കാനുള്ള എന്റെ ശ്രമം ഒരുപക്ഷേ മരണത്തില്‍ അവസാനിക്കുമായിരുന്നു എന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha