ഭൂമിക്കടിയില്‍ ഡയമന്‍ഡ് ഉണ്ടോ എന്നറിയണോ..ഈ ചെടി നട്ടുനോക്കൂ..!
അഗ്നിപര്‍വ്വതസ്‌ഫോടനത്തെ ത്തുടര്‍ന്ന് രൂപപ്പെടുന്ന കാരറ്റ് ആകൃതിയിലുള്ള കുഴികളേയാണ് വൊള്‍ക്കാനിക് പൈപ്പുകള്‍ അഥവാ ലാവാ പൈപ്പുകള്‍ എന്നു പറയുന്നത്. ഇവ സാധാരണയായി വജ്രഖനികളായിരിക്കും എന്നാണ് ശാസ്ത്രമതം.
അടുത്തിടെ ഫ്‌ളോറിഡാ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു ഗവേഷണത്തില്‍ ഇത്തരം ലാവാ പൈപ്പുകള്‍ക്കു മുകളില്‍ മാത്രം വളരുന്ന ഒരു ചെടിയുണ്ടെന്ന് കണ്ടെത്തി. മറ്റുസ്ഥലങ്ങളില്‍ നട്ടാല്‍ വളരാത്ത ആ സസ്യത്തിന്റെ പേര് പന്‍ഡാനസ് കാന്‍ഡെലാബ്രം എന്നാണ്.
അതുകൊണ്ട് ഈ ചെടി എവിടെയെങ്കിലും വേരുപിടിച്ചുവളരുന്നതു കണ്ടാല്‍ അവിടം ലാവാപൈപ്പാണെന്ന് ഉറപ്പിക്കാം. ലാവാപൈപ്പുകള്‍ വജ്രഖനികളാണെന്നത് ശാസ്ത്രസത്യമാണല്ലോ!
വജ്രങ്ങള്‍ ഏറ്റവും കൂടുതലുള്ള ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയ ആണ് ഈ ചെടിയുടെ ജന്മദേശം. അതുകൊണ്ട് അവിടെ നിന്നും ഒരു പന്‍ഡാനസ് കാന്‍ഡെലാബ്രം സംഘടിപ്പിച്ചുകൊണ്ടുവന്ന് നട്ടുനോക്കൂ. വേരുപിടിക്കുന്നുണ്ടെങ്കില്‍ അതിന്റെ ചുവട്ടില്‍ വജ്രഖനി ഉണ്ടെന്ന് ഉറപ്പിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha