ബ്രിട്ടനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്, ത്രിശങ്കുസഭ വന്നേക്കുമെന്ന് സൂചന
ബ്രിട്ടനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും എഡ് മിലിബാന്‍ഡ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും ഒപ്പത്തിനൊപ്പമെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍. 650 അംഗ ജനപ്രതിനിധിസഭയില്‍ ഇരുപാര്‍ട്ടികളും 34 ശതമാനം വീതം വോട്ടുകള്‍ നേടിയേക്കുമെന്നാണു സൂചന. ഒരുശതമാനത്തിന്റെ വ്യത്യാസത്തിലായിരിക്കും രണ്ടിലൊരു കക്ഷി മുന്നേറുക. ത്രിശങ്കുസഭ വന്നേക്കുമെന്നാണു സൂചന.
കഴിഞ്ഞ തിരഞ്ഞെടുപ്പിലാണു രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതാദ്യം ഒരു കൂട്ടുകക്ഷി ഭരണം ബ്രിട്ടനിലുണ്ടായത്. നിക്ക് ക്ലെഗ് നയിക്കുന്ന ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുമായി ചേര്‍ന്നു ഡേവിഡ് കാമറണ്‍ സര്‍ക്കാരുണ്ടാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചെറുപാര്‍ട്ടികളായ സ്‌കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടിക്ക് (എസ്എന്‍പി) പുറമെ യുണെറ്റഡ് കിങ്ഡം ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ (യുകെഎപെി) വളര്‍ച്ചയും രാഷ്ട്രീയാന്തരീക്ഷത്തില്‍ കാര്യമായ മാറ്റമുണ്ടാക്കി.
4.5 കോടി ജനങ്ങളാണ് ഇന്നു പോളിങ് ബൂത്തിലെത്തുക. ഏഷ്യന്‍ വംശജനായ എതിര്‍സ്ഥാനാര്‍ഥി പ്രധാനമന്ത്രിയായാല്‍ അയാളെ വെടിവച്ചുകൊല്ലുമെന്നു പറഞ്ഞ നേതാവിനെതിരെ പാര്‍ട്ടിനടപടി. യുകെ പൊതുതിരഞ്ഞെടുപ്പില്‍ സൗത്ത് ഹാംഷയറില്‍ മല്‍സരിക്കുന്ന യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി റോബര്‍ട്ട് ബ്ലെയെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.
സൗത്ത് ഹാംഷയറിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി ഏഷ്യന്‍ വംശജനായ റനില്‍ ജയവര്‍ധനെയാണ്. ഒരുദിവസം ഒരു ഏഷ്യന്‍ വംശജന്‍ യുകെയുടെ പ്രധാനമന്ത്രിയാകുമെന്നും അത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍നിന്നായിരിക്കുമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha