സ്‌നോഡന്‍ റഷ്യയില്‍; അമേരിക്കക്ക് കൈമാറില്ല
സ്‌നോഡന്‍ റഷ്യയില്‍ തന്നെയുണ്ടെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍. എന്നാല്‍ സ്‌നോഡനെ അമേരിക്കക്ക് കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പുട്ടിന്‍ വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു ഉടമ്പടിയും റഷ്യയും അമേരിക്കയും തമ്മില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌നോഡനെ ചൊല്ലി ഒരു വശത്ത് അമേരിക്കയും മറുവശത്ത് റഷ്യയും ചൈനയും തമ്മില്‍ പോര് ശക്തമാകുകയാണ്. അമേരിക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന വിവരം പുറത്തു വിട്ട സമയം സ്‌നോഡന്‍ ഹോങ്കേങ്ങിലായിരുന്നു. എന്നാല്‍ പിന്നീട് അമേരിക്ക ഹോങ്കോങ്ങിനോട് സ്‌നോഡനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്‌നോഡന്‍ റഷ്യയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് റഷ്യയോട് സ്‌നോഡനെ വിട്ടു തരണമെന്നും ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അമേരിക്ക ഭീഷണിപ്പെടുത്തി.
സ്‌നോഡനെ ഹോങ്കോങ്ങില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചത് ചൈനയാണെന്നും അമേരിക്ക ആരോപിച്ചിരുന്നു. ഇതില്‍ ചൈനയും അരിശത്തിലാണ്. പോരെങ്കില്‍ അമേരിക്ക ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയത് തങ്ങളുടെ രാജ്യത്ത് നിന്നാണെന്ന സ്‌നോഡന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍. അമേരിക്കന്‍ ആരോപണം അബദ്ധജടിലമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് കുറ്റപ്പെടുത്തി. അതേസമയം പീപ്പിള്‍സ് ഡെയ്‌ലിയിലെ ഒരു ലേഖനത്തില്‍ അമേരിക്കയെ 'കള്ളന്‍' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഹോങ്കോങ്ങില്‍ നിന്ന് രക്ഷപ്പെട്ട് സ്‌നോഡന്‍ മോസ്‌കോയിലെത്തിയത്. എന്നാല്‍ വീമാനത്താവളത്തില്‍ നിന്ന് സ്‌നോഡന്‍ പുറത്തുകടന്നിട്ടില്ല. അവിടെ നിന്ന് ക്യൂബയിലേക്ക് കടക്കാനായി വീമാനത്തില്‍ സീറ്റ് ബുക്ക് ചെയ്‌തിരുന്നു. എന്നാല്‍ സ്‌നോഡന്‍ ആ വീമാനത്തില്‍ ഉണ്ടായില്ല. സ്‌നോഡന്‍ ഉണ്ടെന്നു കരുതി ഒട്ടനവധി മാധ്യമ പ്രവര്‍ത്തകര്‍ ഈ വീമാനത്തില്‍ കയറിയിരുന്നു. ക്യൂബയിലെത്തി ഇക്ക്വഡോറിലേക്ക് കടക്കാനായിരുന്നു സ്‌നോഡന്റെ പദ്ധതി
https://www.facebook.com/Malayalivartha