ബ്രിട്ടനില്‍ തൂക്കുപാര്‍ലമെന്റെന്ന് എക്‌സിറ്റ് പോള്‍ ഫലം, 307 സീറ്റുനേടി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ ഒറ്റക്കക്ഷിയാകുമെന്ന് നിഗമനം
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 307 സീറ്റുനേടി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് വേണ്ടതിനേക്കാള്‍ 19 സീറ്റ് കുറവാണിത്. മുഖ്യ പ്രതിപക്ഷകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് 239 സീറ്റും നിലവിലെ ഭരണസഖ്യത്തിലെ രണ്ടാം കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 10 സീറ്റും ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.
കഴിഞ്ഞതവണ ഇവര്‍ക്ക് 57 സീറ്റുണ്ടായിരുന്നു.സ്വതന്ത്ര സ്‌കോട്ട്‌ലന്‍ഡിനുവേണ്ടി വാദിച്ചു വളര്‍ന്ന സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിയാകും തെരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കുകയെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു. കഴിഞ്ഞ തവണ കേവലം ആറു സീറ്റു മാത്രമുണ്ടായിരുന്ന എസ്എന്‍പി ഇക്കുറി 52 മുതല്‍ 58 സീറ്റുവരെ നേടിയേക്കാമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. തീവ്ര വലതുപക്ഷ കക്ഷിയായ യുകെഐപിയ്ക്ക് രണ്ടും ഗ്രീന്‍ പാര്‍ട്ടിക്ക് ഒരു സീറ്റും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha