ബ്രിട്ടന്‍ തിരഞ്ഞെടുപ്പ്: ലേബര്‍ പാര്‍ട്ടി മുന്നില്‍, 180 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ലേബര്‍ പാര്‍ട്ടി 78 സീറ്റുകള്‍ നേടി
ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് . 180 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോള്‍ ലേബര്‍ പാര്‍ട്ടി 78 സീറ്റുകള്‍ നേടി. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് 47 സീറ്റുകള്‍ മാത്രമെ ലഭിച്ചുള്ളൂ. സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി 37 സീറ്റുകളിലും മറ്റുള്ളവര്‍ 18 സീറ്റുകളിലും വിജയിച്ചു. വോട്ടെണ്ണല്‍ തുടരുകയാണ്.
പ്രധാന പോരാട്ടം നിലവിലെ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും തമ്മിലാണ് . ഇന്നലെ നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിങ്ങാണ് ഉണ്ടായത്. രാവിലെ ഏഴിനു തുടങ്ങിയ വോട്ടെടുപ്പ് രാത്രി പത്തു (ഇന്ത്യന്‍ സമയം വെള്ളി പുലര്‍ച്ചെ 2.30) വരെ നീണ്ടു. അന്തിമ ഫലം ഇന്ന് ഉച്ചയോടെ അറിയാം.
650 അംഗ ജനപ്രതിനിധി സഭയില്‍ 326 അംഗങ്ങളാണു ഭൂരിപക്ഷത്തിനു വേണ്ടത്. ലിബറല്‍ ഡമോക്രാറ്റ്‌സ്, യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി, സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി എന്നീ കക്ഷികളാണു മല്‍സരരംഗത്തുള്ള മറ്റു പ്രമുഖ കക്ഷികള്‍.
പാര്‍ലമെന്റില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരിക്കുന്നത്. 307 സീറ്റുനേടി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഫലസൂചനകള്‍ പറയുന്നു. മുഖ്യ പ്രതിപക്ഷകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് 239 സീറ്റും നിലവിലെ ഭരണസഖ്യത്തിലെ രണ്ടാം കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 10 സീറ്റും ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. കഴിഞ്ഞതവണ ഇവര്‍ക്ക് 57 സീറ്റുണ്ടായിരുന്നു. എന്നാല്‍ ഇവയെ തള്ളിക്കൊണ്ടുള്ള സൂചനകളാണ് പുറത്തുവരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha