ബ്രിട്ടീഷ് തെരഞ്ഞെടുപ്പ്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിലെത്തി, സ്‌കോട്ട്‌ലാന്‍ഡ് ദേശീയ വാദികള്‍ കൈയടക്കിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടി
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നിലെത്തി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഇവര്‍ ഏറെ പിന്നിലായിരുന്നു. 471 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ 200 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവു പാര്‍ട്ടി വിജയിച്ചു. ലേബര്‍ പാര്‍ട്ടി 188 സീറ്റുകളില്‍ വിജയം നേടി. സ്‌കോട്ടീഷ് നാഷണല്‍ പാര്‍ട്ടിക്ക് 55 സീറ്റുകളാണ് ഇതുവരെ ലഭിച്ചത്. 28 സീറ്റുകളില്‍ മറ്റു പാര്‍ട്ടികള്‍ക്കാണു വിജയം.
സ്‌കോട്ട്‌ലന്‍ഡില്‍ ആകെയുള്ള 54 സീറ്റുകളും സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി നേടിയത് ലേബറിന് കടുത്ത തിരിച്ചടിയായി. കണ്‍സര്‍വേറ്റീവുകളുടെ കൂട്ടുകക്ഷിയായ ലിബറല്‍ ഡമോക്രാറ്റുകള്‍ക്ക് പത്ത് സീറ്റ് പോലും ലഭിക്കുമെന്നും സൂചനയില്ല. കുടിയേറ്റക്കാര്‍ക്കെതിരെ രൂപീകരിച്ച യുക്കിപ്പിന് ആദ്യ തെരഞ്ഞെടുപ്പില്‍ വെറും രണ്ടും ഒരു സീറ്റു മാത്രമേ ലഭിക്കൂ എന്നാണ് സൂചന. യുകിപ് നേതാവ് നൈജല്‍ ഫരാഗെയും ലിബറല്‍ ഡെമോക്രാറ്റിക് നേതൃത്വം പ്രധാനമന്ത്രിയുമായ നിക് ക്ലെഗും തോറ്റേയ്ക്കുമെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുകിപ് ആവേശം നിറഞ്ഞ് നിന്ന നാളുകളില്‍ രണ്ട് ടോറി എംപിമാര്‍ രാജി വച്ച് മത്സരിച്ച് ജയിച്ചെങ്കിലും ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി തന്നെ നേരിട്ടു.
ഇതുവരെ ഫലം പ്രഖ്യാപിച്ച സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടിക്കാണ് മുന്‍തൂക്കമെങ്കിലും കണ്‍സര്‍വേറ്റീവുകളുടെ ശക്തികേന്ദ്രങ്ങളില്‍ ഫലം പുറത്ത് വരുമ്പോള്‍ ലേബര്‍ വന്‍ തിരിച്ചടി നേരിടുമെന്നാണ് സൂചന. 191 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവുകളും 187 സീറ്റുകളില്‍ ലേബറുകളുമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. തുടക്കത്തില്‍ മുന്നില്‍ നിന്ന ലേബറുകളെ മറികടന്ന കണ്‍സര്‍വേറ്റീവുകല്‍ കേവല ഭൂരിപക്ഷത്തിന് അടുത്ത് ലഭിക്കുന്നത്രയും മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.
എക്‌സിറ്റ് ഫലങ്ങള്‍ പ്രവചിക്കുന്നത് കേവല ഭൂരിപക്ഷത്തിന് പത്തില്‍ താഴെ സീറ്റുകള്‍ മാത്രമേ ടോറികള്‍ക്ക് കുറവുണ്ടാകൂ എന്നാണ്. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ കൂട്ടുകക്ഷി ലിബറല്‍ ഡെമോക്രാറ്റിന് പകരം നോര്‍ത്തേണ്‍ അയര്‍ലന്റിലെ നാഷണലിസ്റ്റ് പാര്‍ട്ടിയെ ഭരണത്തില്‍ പങ്കാളിയാക്കാന്‍ ടോറികള്‍ ആലോചന ആരംഭിച്ച് കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha