അല്‍ഖ്വായ്ദ നേതാവ് അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
പാരീസിലെ കാര്‍ട്ടൂണ്‍ മാസിക ഷാര്‍ലി ഹെബ്‌ദോ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അല്‍ ക്വൊയ്ദ നേതാവ് അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. യെമനില്‍ യുഎസ് പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ അറേബ്യ ഉപദ്വീപിലെ അല്‍ ക്വൊയ്ദ (എക്യുഎപി) നേതാവ് നാസര്‍ ബിന്‍ അലി അല്‍ അന്‍സിയാണ് മരണമടഞ്ഞത്.
യെമനിലെ മറ്റ് പോരാളികള്‍ക്കൊപ്പം നടത്തിയ പോരാട്ടത്തിനിടയില്‍ ഇയാളുടെ മൂത്ത മകനും ജീവന്‍ നഷ്ടമായി.
നാസര്‍ ബിന്‍ അലി അല്‍ അന്‍സിയുടെ മരണം യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വ്യോമാക്രമണത്തില്‍ തന്നെയാണോ അന്‍സി കൊല്ലപ്പെട്ടതെന്ന് യുഎസ് വ്യക്തമാക്കിയിട്ടില്ല. ജനുവരി 7 ന് പാരീസില്‍ നടന്ന ഭീകരാക്രമണത്തിന്റെ പദ്ധതി തയ്യാറാക്കിയതും അതിന് സാമ്പത്തിക സഹായം നല്‍കിയതും നാസര്‍ ബിന്‍ അലി അന്‍സിയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ജനുവരി 14 ന് പുറത്തു വന്ന വീഡിയോയില്‍ അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ കനത്ത ആക്രമണം നടത്തുമെന്നും പറഞ്ഞിരുന്നു.
പ്രവാചകനെ കാര്‍ട്ടൂണ്‍ വിഷയമാക്കി മാറ്റിയ ഷാര്‍ലി ഹെബ്‌ദോ ആക്രമണത്തിന്റെ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലായി നടന്ന കലാപത്തില്‍ മാധ്യമപ്രവര്‍ത്തകരും പോലീസും ഉള്‍പ്പെടെ 17 പേരായിരുന്നു കൊല്ലപ്പെട്ടത്. അള്‍ജീരിയന്‍ വംശജരായ സഹോദരങ്ങളാണ് ആക്രമണകാരികള്‍. ഒരു ജൂതഷോപ്പില്‍ നാലുപേരെ ബന്ദികളാക്കിയ തോക്കുധാരി വധിക്കപ്പെട്ട ജനുവരി 9 ന് നടന്ന സംഭവത്തോടെയാണ് അവസാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha