പാകിസ്ഥാനില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഫിലിപ്പീന്‍സ്, നോര്‍വേ അംബാസഡര്‍മാര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് നോര്‍വേ, ഫിലിപ്പീന്‍സ് അംബാസഡര്‍മാരും ഇന്‍ഡോനേഷ്യന്‍, മലേഷ്യന്‍ അംബാസഡര്‍മാരുടെ ഭാര്യമാരും ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. ഡച്ച്, പോളിഷ് അംബാസഡര്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വിമാനവേധ മിസൈല്‍ ഉപയോഗിച്ച് തങ്ങള്‍ ഹെലികോപ്ടര്‍ തകര്‍ക്കുകയായിരുന്നുവെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫായിരുന്നു ലക്ഷ്യമെന്നും പാക് താലിബാന്‍ ഇ മെയില്‍ സന്ദേശത്തില്‍ അവകാശപ്പെട്ടു.
പാകിസ്ഥാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് ഭീകര ബന്ധമില്ലെന്നും സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചതാണെന്നുമാണ് പാക് സൈന്യത്തിന്റെ ആദ്യ പ്രതികരണം. വടക്കന്‍ പാകിസ്ഥാനിലെ ജില്‍ജിത് മേഖലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒരു സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് കോപ്ടര്‍ തകര്‍ന്നുവീണ് കത്തിയമരുകയായിരുന്നു.
നോര്‍വേ അംബാസഡര്‍ ലെയ്ഫ് എച്ച്. ലാര്‍സന്‍, ഫിലിപ്പീന്‍സ് അംബാസഡര്‍ ഡോമിംഗോ ഡി ലുസെനാറിയോ ജൂനിയര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് പൈലറ്റുമാരും ഒരു ജീവനക്കാരനും ഉള്‍പ്പെടെ നാല് പാകിസ്ഥാന്‍കാരും കൊല്ലപ്പെട്ടു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു. ഹെലികോപ്ടര്‍ തകര്‍ന്നു വീണ സ്‌കൂളിനും തീപിടിച്ചു. സ്‌കൂളില്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് അറിവായിട്ടില്ല.
17 പേരായിരുന്നു അപകടത്തില്‍പ്പെട്ട എം.ഐ 17 ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്നും ഇതില്‍ പതിനൊന്നു പേര്‍ വിദേശികളായിരുന്നുവെന്നും സൈനിക വക്താവ് അറിയിച്ചു. പരിക്കേറ്റവരെ 30 കിലോമീറ്റര്‍ അകലെയുള്ള ജുത്യാലി മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 300 കിലോമീറ്റര്‍ വടക്ക് ഹിമാലയം, കാറക്കോറം, ഹിന്ദുക്കുഷ് മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് കോപ്ടര്‍ തകര്‍ന്നുവീണ ജില്‍ജിത് നാല്‍താള്‍ താഴ്‌വര. വ്യോമസേനയുടെ സഹകരണത്തോടെയുള്ള ടൂറിസം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിലെ 37 പ്രതിനിധികള്‍ അടങ്ങിയ സംഘം മൂന്നു ഹെലികോപ്ടറുകളിലായാണ് പുറപ്പെട്ടത്. നയതന്ത്ര സംഘത്തിനടുത്തേക്ക് മറ്റൊരു കോപ്ടറില്‍ യാത്ര തിരിച്ച പ്രധാനമന്ത്രി നവാസ് ഷെരീഫ് അപകട വിവരം അറിഞ്ഞ് ഇസ്‌ളാമാബാദിലേക്ക് മടങ്ങി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha