നേപ്പാളില്‍ ഹിമപാതത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു
കനത്ത ഹിമപാതത്തെ തുടര്‍ന്ന് നേപ്പാളില്‍ രക്ഷാ പ്രവര്‍ത്തനം തടസപ്പെട്ടു. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്‍ ലാങ്ടാങില്‍ നിന്നും കാണാതായ പര്‍വ്വതാരോഹകരേയും ഗൈഡുകളേയും പ്രദേശവാസികളേയും കണ്ടെത്താനുള്ള ശ്രമം നിരന്തരമായി ഇവിടെ ഉണ്ടാകുന്ന ഹിമപാതത്തെ തുടര്‍ന്ന് തടസപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ ഇവരെല്ലാം കെട്ടിടാവശിഷ്ടങ്ങിടയില്‍ കുടുങ്ങുകയായിരുന്നു.
ഭൂകമ്പമുണ്ടായപ്പോള്‍ കൃത്യമായി എത്ര പേരാണ് ഗ്രാമത്തില്‍ ഉണ്ടായിരുന്നതെന്ന് ഇപ്പോഴും അധികൃതര്‍ക്ക് അറിയാനായിട്ടില്ല. 180ലധികം പേര്‍ ഇപ്പോഴും മഞ്ഞിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഹിമപാതം അവസാനിച്ചാലുടന്‍ തന്നെ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച ഇവിടെ നിന്നും 20 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ കണ്ടെത്തിയിരുന്നു. ഇതോടെ ലാങ്ടാങില്‍ 120 പേര്‍ മരിച്ചതായി സ്ഥരീകരിച്ചു. കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ പുതിയതായുണ്ടായ ഹിമപാതത്തില്‍ പെട്ട് വീണ്ടും മൂടപ്പെട്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha