വിവിധ കുടുംബങ്ങളില്‍ വളര്‍ത്തപ്പെട്ട മൂന്നു സഹോദരങ്ങള്‍ 60 വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുചേര്‍ന്നു
\'ആകാശദൂത്\' എന്ന മലയാള സിനിമ കണ്ടവരാരും അതിലെ 4 മക്കളുടെ അമ്മയുടെ വേദന മറന്നിട്ടുണ്ടാവില്ല. കാന്‍സര്‍ ബാധിച്ച് മരണാസന്നയായ അവര്‍ തന്റെ മക്കളെ ദത്തെടുക്കാന്‍ താല്‍പര്യമുള്ള കുടുംബങ്ങളുണ്ടോ എന്ന് അനേ്വഷിച്ച് കണ്ടെത്തി അവരെ പല കുടുംബങ്ങളിലേയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് മരണത്തിലേയ്ക്ക് പോകാന്‍ തയ്യാറെടുത്ത ആ കഥാപാത്രത്തിന്റെ മനോദുഃഖം പ്രേക്ഷകര്‍ സ്വന്തം ദുഃഖമായി ഏറ്റെടുത്തതാണ്.
അത് സിനിമാക്കഥ ആയിരുന്നെങ്കില്‍, യു.എസ് - ലെ സൗത്ത് കരോലിനയിലുള്ള ഒരു കുടുംബത്തിന് യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരമൊരു സന്ദര്‍ഭത്തെ നേരിടേണ്ടി വന്നു.
ലിന്‍ഡ, ബെറ്റി എന്നീ സഹോദരിമാരും റോബര്‍ട്ട് എന്ന കുഞ്ഞു സഹോദരനും അവരുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ജീവിച്ചിരുന്നത്. റോബര്‍ട്ടിന് ഏതാനും മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോഴാണ്, അമിത മദ്യപാനികളായ മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞുങ്ങള്‍ ജീവിക്കുന്നത് അപകടമാണെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ മൂന്നു കുഞ്ഞുങ്ങളേയും ഏറ്റെടുത്തത്. അധികൃതര്‍ തന്നെ അവരെ വിവിധ കുടുംബങ്ങള്‍ക്ക് ദത്തു നല്‍കി. അപ്രകാരം 1950 - ല്‍ ആ സഹോദരങ്ങള്‍ വേര്‍പിരിഞ്ഞു.
വിവിധ സ്ഥലങ്ങളിലെ കുടുംബങ്ങളില്‍ വളര്‍ത്തപ്പെട്ട ഈ സഹോദരിമാര്‍ അല്പകാലം മുന്‍പ് കണ്ടുമുട്ടി. തുടര്‍ന്ന് അവരുടെ സഹോദരനായി തിരച്ചിലാരംഭിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 19-ന് ലിന്‍ഡയുടെ മകള്‍ എമി, തന്റെ അമ്മയും അവരുടെ സഹോദരിയായ ബെറ്റിയും ചേര്‍ന്ന് അവരുടെ നഷ്ടപ്പെട്ട സഹോദരനെ തിരയുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിലൊരു പോസ്റ്റിട്ടു.
തങ്ങളുടെ അച്ഛന്റേയും അമ്മയുടേയും പേരുകളും, പണ്ട് അവര്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ പേരും കൊടുത്തിരുന്ന പരസ്യത്തില്‍ റോബര്‍ട്ട് എന്ന സഹോദരന് ജന്മനാ കേള്‍വിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും സൂചിപ്പിച്ചിരുന്നു. അവരുടെ അച്ഛന്റെ ഭാഗത്തു നിന്നുള്ള ഏതോ കുടുംബക്കാരേയാണ് റോബര്‍ട്ടിനെ വളര്‍ത്താന്‍ ഏല്പിച്ചിരുന്നതെന്നാണ് കരുതുന്നതെന്നും അറിയിച്ചിരുന്നു. 2,80,000 പേര്‍ ഷെയര്‍ ചെയ്ത ആ ഫേസ്ബുക്ക് പോസ്റ്റ് ഒരു ഫോറന്‍സിക് ചരിത്രകാരനായ ജെഫ്‌കോട്ട് കണ്ടു.
അമേരിക്കയിലെ ഏഴു സംസ്ഥാനങ്ങളില്‍ നിന്നുള്ള 147 റോബര്‍ട്ട് ബാര്‍വിക്കുമാരുമായി അയാള്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇതേപേരുമായി ബന്ധമുള്ള മറ്റ് 66 പേരുമായി ഇതേക്കുറിച്ചു സംസാരിച്ചു. തുടര്‍ന്ന് ജെഫ്‌കോട്ട്, വെസ്റ്റ് പാം ബീച്ച് പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഹായം തേടി. അവര്‍ റോബര്‍ട്ട്, ഫ്‌ളോറിഡയിലുള്ളതായി കണ്ടെത്തി. ഒരു വയസ്സുപോലും പൂര്‍ത്തിയാവുന്നതിനു മുമ്പേ ദത്തുനല്‍കപ്പെട്ട റോബര്‍ട്ടിന് തനിക്ക് രണ്ടു സഹോദരിമാര്‍ കൂടെയുണ്ടെന്നു പോലും അറിയില്ലായിരുന്നു.
60 വര്‍ഷങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ മെയ് 7 ന് സഹോദരങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നു.
https://www.facebook.com/Malayalivartha