പ്രീതി പട്ടേല്‍ ബ്രിട്ടനിലെ തൊഴില്‍കാര്യ മന്ത്രി
ബ്രിട്ടനിലെ പുതിയ മന്ത്രിസഭയില്‍ തൊഴില്‍കാര്യമന്ത്രി ഇന്ത്യന്‍ വംശജ പ്രീതി പട്ടേലായിരിക്കും. കാബിനറ്റ് റാങ്കിലാണു പ്രീതിയെ നിയമിച്ചിരിക്കുന്നത്. 43കാരിയായ പ്രീതി പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടത് എസക്‌സിലെ വിറ്റ്ഹാമില്‍നിന്നാണ് .
കണ്‍സര്‍വേറ്റീവ് മന്ത്രിസഭാരൂപീകരണത്തിന്റെ അവസാനഘട്ടത്തിലാണു പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. ഇത്തവണ കൂടുതല്‍ വനിതകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആംബര്‍ റഡ് ഊര്‍ജ വകുപ്പ് സെക്രട്ടറിയാവും. പ്രഭുസഭയുടെ നേതാവായി ബാരണസ് സ്റ്റോവലിനെ നിശ്ചയിച്ചു.
മുന്‍ മന്ത്രിസഭയിലുണ്ടായിരുന്ന ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍, ഹോം സെക്രട്ടറി തെരേസാ മേ, വിദേശസെക്രട്ടറി ഫിലിപ് ഹാമന്‍ഡ് പ്രതിരോധ സെക്രട്ടറി മൈക്കല്‍ ഫാലണ്‍ എന്നിവരെ പുതിയ മന്ത്രിസഭയിലും നിലനിര്‍ത്തി. ലണ്ടന്‍ മേയര്‍ ബോറീസ് ജോണ്‍സനെ വകുപ്പില്ലാ മന്ത്രിയായും കാമറോണ്‍ നിയമിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha